ചരിത്രം തിരുത്തി ‘മരക്കാർ’ ; റിസർവേഷനിലൂടെ മാത്രം 100 കോടി ക്ലബ്ബിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 1 December 2021

ചരിത്രം തിരുത്തി ‘മരക്കാർ’ ; റിസർവേഷനിലൂടെ മാത്രം 100 കോടി ക്ലബ്ബിൽ

 

മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ മലയാള സിനിമയുടെ ചരിത്രം തിരുത്തുന്നു. രണ്ടു ദിവസത്തേക്കുള്ള റിസർവേഷനിലൂടെ മാത്രം സിനിമ 100 കോടി ക്ലബ്ബിലെത്തി. കേരളത്തിൽ മാത്രം 626 സ്‌ക്രീൻ എന്ന റെക്കോഡോടെ റിലീസ് ചെയ്യുന്ന സിനിമ ആദ്യദിവസം ലോകമെമ്പാടുമായി 4100 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും. ഇതോടെ ആദ്യ ദിവസംതന്നെ സിനിമയുടെ 16,000-ത്തിലേറെ പ്രദർശനങ്ങൾ നടക്കും. റിലീസിനായി കേരളത്തിൽ വലിയ ആഘോഷങ്ങളാണ് മോഹൻലാൽ ഫാൻസും തിയേറ്റർ ഉടമകളും ആസൂത്രണം ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രി 12 മണിക്ക് മിക്കതിയേറ്ററുകളിലും പ്രദർശനം തുടങ്ങും. ചിലയിടങ്ങളിൽ രാവിലെ ഏഴുമണിക്കാണ് ആദ്യപ്രദർശനം. കോവിഡ് മഹാമാരിക്കുശേഷം തിരിച്ചുവരുന്ന തിയേറ്റർ മേഖലയുടെ നിലനിൽപ്പ് തീരുമാനിക്കുന്ന പ്രധാനഘടകമായാണ് തിയേറ്റർ ഉടമകളുടെ സംഘടനായ ‘ഫിയോക്’ ഈ സിനിമയെ കാണുന്നത്.


കാത്തിരുന്ന നിമിഷം


മരക്കാർ എന്ന സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഇതുവരെ കാത്തിരുന്നത്. സാമ്പത്തികകാര്യങ്ങൾ മാത്രമാണ് നോക്കിയിരുന്നതെങ്കിൽ എന്നേ ഇത്‌ ഒ.ടി.ടി.ക്കു നൽകാമായിരുന്നു. സിനിമാമേഖലയിലെ എല്ലാവർക്കും വേണ്ടിയാണ് മരക്കാർ തിയേറ്ററുകളിൽതന്നെയെത്തുന്നത് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.



Post Top Ad