കരുവഞ്ചാൽ പാലം ഭരണാനുമതിയായി : സജീവ് ജോസഫ് എം എൽ എ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 1 December 2021

കരുവഞ്ചാൽ പാലം ഭരണാനുമതിയായി : സജീവ് ജോസഫ് എം എൽ എ


പയ്യാവൂർ: 2020 - 21 വർഷത്തെ ബഡ്ജറ്റിൽ 6 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കി അതിൻ്റെ ഇരുപത് ശതമാനം തുകയായ 1.2 കോടി രൂപ വകയിരുത്തിയ തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലെ കരുവഞ്ചാൽ പാലത്തിന് ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എം എൽ എ അറിയിച്ചു. ചെറുപുഴ- വള്ളിത്തോട് മലയോര ഹൈവേയിലേയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലേയും ഏറ്റവും കാലപ്പഴക്കം ചെന്ന പാലങ്ങളിലൊന്നാണ് കരുവഞ്ചാൽ പാലം. ഏതാണ്ട് എഴുപത് വർഷങ്ങൾക്കു മുമ്പാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം നിർമിച്ചത്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലം തീർത്തും അപകടാവസ്ഥയിലായിരുന്നു. മലയോര ഹൈവേയിൽ അവശേഷിക്കുന്ന  ടെൻഡർ സേവിംഗ്സിൽ നിന്നും നിർമാണത്തിന് പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും സർക്കാർ അതു നിരാകരിക്കുകയായിരുന്നു.തുടർന്ന് ഇതുസംബന്ധിച്ച് നിയമസഭയിൽ മുൻ എം എൽ എ കെ സി ജോസഫും,താനും നിരവധി തവണ ഉന്നയിച്ച സബ്മിഷൻ്റെ ഒടുവിലാണ് പ്രവർത്തിക്ക് 6.8 കോടി രൂപയുടെ  ഭരണാനുമതി ലഭിച്ചതെന്നും അദ്ദേഹം  പറഞ്ഞു.

Post Top Ad