ടി ആർ ഡി എം അധികൃതരുടെ അനാസ്ഥ: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ വീടുകൾ കാടു കയറി നശിക്കുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 3 January 2022

ടി ആർ ഡി എം അധികൃതരുടെ അനാസ്ഥ: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ വീടുകൾ കാടു കയറി നശിക്കുന്നു


ഇരിട്ടി: ടി ആർ ഡി എം അധികൃതരുടെ അനാസ്ഥ : ആറളം ആദിവാസി പുനരധിവാസ മേഖലയിൽ വീടുകൾ കാടു കയറി നശിക്കുന്നു. ഇത്തരം വീടുകൾ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നതായും ആരോപണം ഉണ്ട്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിലായി ആൾ താമസമില്ലാത്ത നൂറോളം വീടുകളാണ് കാടു കയറി നശിക്കുന്നത് ഇവിടെ 2004 മുതൽ ഭൂമി വിതരണം ആരംഭിച്ചിരുന്നു. 3375 കുടുംബങ്ങൾക്ക് ഭൂമി നൽകിയെങ്കിലും 2500 ൽ താഴേ കുടുംബങ്ങൾ മാത്രമാണ് ഭൂമിയിൽ താമസമാക്കുകയോ വന്നു പോകുകയോ ചെയ്യുന്നത് ബാക്കി ഭൂമി കാടു കയറി ആനകളുടെ താവളമായി മാറിയിരിക്കുകയാണ് ആൾ താമസമില്ലാത്ത ഫ്ലോട്ടുകളിൽ വീടുകൾ നിർമിച്ച് വൻ തട്ടിപ്പ് നടക്കുന്നതായും ആരോപണം ഉയരുന്നു സ്വന്തമായി വീട് വെക്കാൻ ആദിവാസികൾ തയ്യാറായാൽ ആഴ്ച്ചകളോളം നടക്കേണ്ട അവസ്ഥയാണ് ആറളം പുനരധിവാസ മേഖലയിൽ ഉള്ളത്. എന്നാൽ ആദിവാസികളെ സ്വാധിനിച് ഇതുവരെ ഭൂമിയിൽ കയറാത്തവരുടെ ഫ്ലോട്ടിൽ പോലും ഭിനാമി കോൺട്രാക്ട്ടർമാർ വീട് നിർമ്മിച്ച് പണം തട്ടുന്നുവെന്നും പരാതിയുണ്ട് ഇതിന് പുനരധിവാസ മേഖലയിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണ്. നിരവധി വീടുകൾ നാശത്തിന്റെ വക്കിലായിട്ടും ഒരു നടപടിയും സ്വീകരിക്കാൻ അതികൃതർ തയ്യാറാകുന്നില്ല. ആൾ താമസമില്ലാത്ത ഫ്ലോട്ടുകളിൽ വീടു നിർമ്മാണം ഇപ്പോഴും തുടരുകയാണ്. 200 അധികം കുടുംബങ്ങൾ ഭൂമിയും വീടുമില്ലാതെ ഇവിടെ വിവിധ ബ്ലോക്കുകളിൽ കൈയേറി കൂട്ടിൽ കെട്ടി താമസിക്കുന്നുണ്ട്  ഇവരുടെ കാര്യത്തിൽ ഒരു പരിഹാരവും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കാട്ടിനുള്ളിൽ വീട് നിർമ്മിക്കാൻ അനുമതി നൽകുന്ന അധികൃതർ കുടിൽ കെട്ടി താമസിക്കുന്നവരുടെ പശ്നത്തിന് എന്തേ പരിഹാരം കാണുന്നില്ലയെന്ന ചോദ്യവും ഉയരുന്നു. ഭൂമി ലഭിച്ചിട്ട് ഇതുവരെ ഭൂമിയിൽ പ്രവേശിക്കാത്തവരുടെ പ്ലോട്ടുകളിൽ വീടു വെക്കാൻ എന്തിനാണ് അതികൃതർ അനുമതി നൽകുന്നത് വൻ അഴിമതി ഇതിന്‌പിന്നിൽ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന വീടുകളിൽ കാട്ടാനയുടെ പേര് പറഞ്ഞ് ആരും താമസിക്കാൻ വരാറില്ലന്ന് അറിയാത്തവരല്ല ടി ആർ ഡി എം ഉദ്യോഗസ്ഥർ എന്നിട്ടും അനുമതി നൽകുന്നത് എന്തിനാണ്. മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്ള പ്രദേശങ്ങളാണ് ഇവിടെ പലയിടവും ഇവിടെയെല്ലാം തോന്ന്യ പോലേ വീടുകൾ നിർമ്മിച്ച് ഇവർക്ക് ഒളിത്താവളം ആക്കാനാണോ അധികൃതരുടെ ശ്രമം. ആൾ താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുപ്രവർത്തനങ്ങൾ നടക്കുന്നതായും സംശയം ഉള്ള സാഹചര്യത്തിൽ . കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടിൽ കണ്ണടയ്ക്കാതെ അധികൃതർ ഉണർന്ന് പ്രവർത്തിക്കണം.


 റിപ്പോർട്ട്: കെ.ബി. ഉത്തമൻ



Post Top Ad