കള്ള ബില്ലുണ്ടാക്കി 100 കോടിയുടെ വെട്ടിപ്പ്; കൈരളി ടിഎംടി സ്റ്റീൽ ബാർസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്ത് അറസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 20 April 2022

കള്ള ബില്ലുണ്ടാക്കി 100 കോടിയുടെ വെട്ടിപ്പ്; കൈരളി ടിഎംടി സ്റ്റീൽ ബാർസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്ത് അറസ്റ്റിൽ


വ്യാജ ബില്ലുണ്ടാക്കി കോടികളുടെ നികുതി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍. 85 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് ഡിജിജിഐയാണ് ഹുമയൂണ്‍ കള്ളിയത്തിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. 85 കോടിയാണ് വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത് എങ്കിലും തട്ടിപ്പ് നൂറ് കോടി കടക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിജിജിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ട് മാസത്തിനിടെ കമ്പനിയുടെ പത്തിടങ്ങളിലായാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കമ്പനിയുടെ രണ്ട് സഹോദര സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. സ്റ്റീല്‍ വ്യവസായത്തില്‍ 125 വര്‍ഷത്തിലേറെ നീണ്ട പാരമ്പര്യമാണ് കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍സിന് ഉള്ളത്.


Post Top Ad