നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിനുള്ള പൊതുപരീക്ഷ ജൂൺ 18ന് നടക്കും. പ്ലസ് ടു പാസായവർക്കും പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 25 വയസ്സും സംവരണ വിഭാഗങ്ങൾക്ക് 28 വയസ്സുമാണ് പ്രായപരിധി. എറണാകുളം/മൂവാറ്റുപുഴ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങൾ. താൽപര്യമുള്ളവർ www.nchmjee.nta.nic.in ൽ മെയ് മൂന്നിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0495 2385861, 9400508499