ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പി എം എ വൈ (ഗ്രാമീൺ) പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും ഗുണഭോക്തൃ സംഗമവും ഏപ്രിൽ 20ന് ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. താവം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അഡ്വ. പി സന്തോഷ് കുമാർ എം പി താക്കോൽദാനം നിർവ്വഹിക്കും. 2021-22 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്തുകളെ അസി. ഡവലപ്മെന്റ് കമ്മീഷ്ണർ ജനറൽ ഡി വി അബ്ദുൾ ജലീൽ അനുമോദിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷത വഹിക്കും.