ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,067 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കേസുകളുടെ എണ്ണത്തിൽ 66 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. പ്രതിദിന പോസ്റ്റിറ്റിവിറ്റി നിരക്ക് 0.49 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 34 മരണവും കേരളത്തിലാണ്. നിലവിൽ 12,340 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ കൂടുന്നത്. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു.