ശ്രീകണ്ഠാപുരം ഹൈസ്കൂൾ മെമ്മറീസ് 74: അവശതയനുഭവിക്കുന്ന സഹപാഠികളേയും കുടുംബങ്ങളേ യും സഹായിക്കാനൊരു കൂട്ടായ്മ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Saturday, 23 April 2022

ശ്രീകണ്ഠാപുരം ഹൈസ്കൂൾ മെമ്മറീസ് 74: അവശതയനുഭവിക്കുന്ന സഹപാഠികളേയും കുടുംബങ്ങളേ യും സഹായിക്കാനൊരു കൂട്ടായ്മ


ശ്രീകണ്ഠപുരം: ഒരുമിച്ച് പഠിച്ച് സൗഹൃദ ബന്ധങ്ങളിൽ നിന്നും മാറി  പല വഴികളിലൂടെ ഭാവി ജീവിതം സുരി ക്ഷിതമാക്കാനുള്ള യാത്രയിൽ വിജയിച്ചവരേയും പരാജയപ്പെട്ടവരേയും കണ്ടെത്തി സഹായം തേടുന്നതിനുo സഹായം ആവശ്യമുള്ളവർക്ക് സഹായം എത്തിക്കുന്നതിനും ശ്രീകണ്ഠാപുരം ഹൈസ്കൂളിലെ 1974 ബാച്ചിലെ പുർവ്വവിദ്യാർത്ഥികൾ മെമ്മറിസ് 74 എന്ന സംഘടനക്ക് രൂപം നൽകിയിരിക്കുന്നു . 

മൂന്നു വർഷം മുൻപ് സംഘടനക്ക് രൂപം നൽകി പ്രവർത്തനം ആരംഭിച്ച പ്രവർത്തകർ  1974ൽ എസ്. എസ് എൽ സി ക്ലാസ്സിൽ പഠിച്ചിരുന്ന 205 സഹപാഠികളേയും അധ്യാപകരേയും കണ്ടെത്തുന്നതിനുള്ള ശ്രമമാണ്  ആദ്യം നടത്തിയത്.സഹപാഠികളിൽ 30 പേർ നിര്യാതരായി. മറ്റുള്ള എല്ലാവരെയും കണ്ടെത്തി അവരുടെ വിവരങ്ങൾ ശേഖരിക്കുകയു ചെയ്തു.അധ്യാപകരിൽ 13 പേരെ കണ്ടെത്തി സംഘടനയുടെ ലക്ഷ്യത്തെപ്പറ്റി അവരെ അറിയിച്ചു വെന്നും തങ്ങളോടൊപ്പമുണ്ടായിരുന്ന സഹപാഠികളിൽ ആവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതോടൊപ്പം അവരുടെ കുടുബത്തിനു വേണ്ട എല്ലാ സഹായവും സംഘടന വഴി എത്തിച്ചു കൊടുക്കുമെന്നും വാർത്ത സമ്മേളനത്തിൽ മെമ്മറീസ് 74  കൺവിനർ ടി.വി.രാമചന്ദ്രൻ നിടിയങ്ങ  അറിയിച്ചു.

ഇന്ന്  രാവിലെ 10 മണിക്ക് നടക്കുന്ന പൂർവ്വ വിദ്യാത്ഥികളുടെ   സംഗമത്തിൽ  മെമ്മറിസ് 74 ൻ്റെ ഉൽഘാടനം  ടി.പി.ഭാസ്ക്കര പൊതുവാൾ നിർവ്വഹിക്കന്നതാണ്.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൽ സണ്ണി പി.പി. അദ്ധ്യക്ഷനായിരിക്കുമെന്നും ഇതിനോടകം സഹപാഠികളായ പലർക്കും സഹായം എത്തിച്ചു നൽകിയിട്ടുണ്ടന്നും സംഘടന ചെയർമാൻ ടി ഒ വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സംഘടന ഭാരവാഹികളായ കെ.രമ ഭായ്, ജോയി കെ.ജോസഫ്, ടി.പി.എം.നാരായണൻ, കെ.കെ.കുഞ്ഞിനാരായണൻ പങ്കെടുത്തു.

Post Top Ad