ഉളിക്കൽ പഞ്ചായത്ത് മത്സ്യ - മാംസ മാർക്കറ്റ് നവീകരണത്തിലെ ആശാസ്ത്രീയത പരിഹരിക്കുക; സി പി ഐ (എം) - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 21 April 2022

ഉളിക്കൽ പഞ്ചായത്ത് മത്സ്യ - മാംസ മാർക്കറ്റ് നവീകരണത്തിലെ ആശാസ്ത്രീയത പരിഹരിക്കുക; സി പി ഐ (എം)


ഉളിക്കൽ: ഉളിക്കൽ പഞ്ചായത്ത് മത്സ്യ - മാംസ മാർക്കറ്റിലെ മലിന ജല നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട് കൊണ്ട് നടന്നു വരുന്ന നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സി പി ഐ എം ഉളിക്കൽ ലോക്കൽ കമ്മിറ്റി രംഗത്ത് വന്നു. മഴ പെയ്തു കഴിഞ്ഞാൽ മാർക്കറ്റിലെ മലിന ജലവും, മഴ വെള്ളവും മാർക്കറ്റിനുള്ളിൽ തന്നെ കെട്ടി കിടന്ന് എങ്ങോട്ടും ഒഴുകി പോകാത്ത അവസ്ഥയാണ് ഉള്ളത്. ലക്ഷങ്ങൾ ചിലവഴിച്ചു കൊണ്ട് നടത്തുന്ന മാർക്കറ്റ് നവീകരണവും, ഓവു ചാൽ നിർമ്മാണവും പാതി വഴിയിലായിരിക്കുകയാണ്. മലിന ജലവും, മഴ വെള്ളവും കെട്ടി കിടക്കുന്നതിനാൽ മാർക്കറ്റിലും, പരിസര പ്രദേശങ്ങളിലും കൊതുക് ശല്ല്യവും, ദുർഗന്ധവും കാരണം മാർക്കറ്റിലെത്തുന്ന പൊതു ജനങ്ങൾക്കും, മാർക്കറ്റ് നടത്തിപ്പുകാർക്കും ഏറെ പ്രയാസമാണ് അനുഭവപ്പെടുന്നത്. ഇത് മഴ ശക്തിപ്പെടുന്നതോട് കൂടി കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് ഈ ഗുരുതര പ്രശ്നം പരിഹരിക്കുന്നതിന് ഉളിക്കൽ പഞ്ചായത്തും, ആരോഗ്യ വകുപ്പും വേണ്ട അടിയന്തിര നടപടി സ്വീകരിക്കാൻ തയ്യാറാവണമെന്നും, നവീകരണത്തിലെ ആശാസ്ത്രീയത പരിഹരിച്ചു കൊണ്ട്  നിർമ്മാണ പ്രവർത്തികൾ എത്രയും പെട്ടന്ന് പൂർത്തീകരിക്കണമെന്നും സി പി ഐ (എം) ഉളിക്കൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.



Post Top Ad