അമ്പലക്കണ്ടി കർഷകർക്ക് ഭൂമി ലഭിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ആളുകളിൽ ഒരാളായിരുന്നു കെ.പി തോ സ് എന്ന ബാലൻ തോമസ് എന്ന് അഡ്വ: പി.സന്തോഷ് കുമാർ എം.പി പറഞ്ഞു. സി.പി.ഐ അമ്പലക്കണ്ടി ബ്രാഞ്ച് കമ്മിറ്റി ഓഫീസിനായി നിർമ്മിക്കുന്ന കെ.പി തോമസ് സ്മാരക മന്ദിരത്തിന്റെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ പഴയതലമുറയേ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. അമ്പലക്കണ്ടിയിൽ നടന്ന ചടങ്ങിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.പി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി ജോസ്, പായം ബാബുരാജ്,എം.കെ.ശശി, ശങ്കർ സ്റ്റാലിൻ, എൻ വി രവീന്ദ്രൻ, പി.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ