ഇരിട്ടി കല്ലുമൂട്ടിയില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി പരുന്ത് ആക്രമണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 26 April 2022

ഇരിട്ടി കല്ലുമൂട്ടിയില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി പരുന്ത് ആക്രമണം


ഇരിട്ടി: കല്ലുമൂട്ടിയില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി പരുന്ത് ആക്രമണം. ആറ് പേര്‍ക്കാണ് ഇതുവരെ പരുന്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.ഈ മേഖലയില്‍ ഏറെക്കാലമായി കാണുന്ന പരുന്ത് അടുത്തിടെയാണ് ആക്രമണകാരിയായി മാറിയത്. കഴിഞ്ഞ ദിവസം കല്ലുമുട്ടിയിലെ കുന്നത്ത് കെ.അബ്ദുറഹിമാന്‍ കണ്ണ് നഷ്ടപ്പെടാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

വലത് കണ്ണിനും മൂക്കിനും ഇടയിലാണ് കൊത്ത് കിട്ടിയത്. എന്റെ കണ്ണ് രക്ഷപ്പെട്ടു കിട്ടിയതിന്റെ ആശ്വാസത്തിലാണു ഞാന്‍. അല്‍പം സ്ഥലം മാറിയിരുന്നെങ്കില്‍ ചിന്തിക്കാന്‍ കഴിയില്ല. വലിയ പരുന്താണ് ഇത്. നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. വനം വകുപ്പ് അധികൃതരോടും പ്രശ്നം അവതരിപ്പിച്ചിരുന്നെന്നും പരിക്കേറ്റ അബ്ദുറഹിമാന്‍ പറഞ്ഞു.


ഇത്തരത്തില്‍ ഭയപ്പെടുത്തുന്ന തരത്തിലാണ് ഇവിടെ നടക്കുന്ന സംഭവങ്ങള്‍. അതിനാല്‍ ആളുകള്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കുട്ടികളെ നടന്നു പോകുന്ന ദൂരത്തില്‍ ഉള്ള സ്കൂളിലേക്ക് എത്തിക്കാന്‍ പോലും ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.നടന്നു പോകുന്ന ആളുകളുടെ അടുത്തേക്ക് പാഞ്ഞെത്തി ഇരയെ റാഞ്ചുന്ന വേഗത്തില്‍ കൊത്തി പരുക്കേല്‍പ്പിക്കുകയാണ് ഈ ഭീമന്‍ പരുന്ത് ചെയ്യുന്നത്.


പരുന്താക്രമണം രൂക്ഷമായതോടെ നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു.വിവരം കിട്ടിയതു അനുസരിച്ച്‌ വനപാലക സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ജനങ്ങളെ സംരക്ഷിക്കുന്നതിനായി പരുന്തിനെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി മേലധികാരികളുമായി ചര്‍ച്ച നടത്തി. ചില നാട്ടുകാര്‍ പരുന്തിന് തീറ്റ നല്‍കി സംരക്ഷിച്ചിരുന്നതായും അതാണു ഇപ്പോള്‍ വിനയായത് എന്നും അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ പരുന്തിനെ പിടികൂടി കാട്ടില്‍ എത്തിക്കേണ്ടതിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് നടുവില്‍ അവരും പ്രതിസന്ധിയിലാണ്.

Post Top Ad