ദേശീയ രാഷ്ട്രീയം സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് പി സന്തോഷ് കുമാർ എം പി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 24 April 2022

ദേശീയ രാഷ്ട്രീയം സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് പി സന്തോഷ് കുമാർ എം പി


രാജ്യം വർഗ്ഗീയ വാദികളുടെ കൈകളിൽ അകപ്പെടു പോകുന്ന അപകടകരമായ അവസ്ഥയിലാണെന്നും സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്നും രാജ്യസഭാ മെമ്പർ അഡ്വ: പി സന്തോഷ് കുമാർ പറഞ്ഞു. എല്ലാ മേഖലയിലും പരാജയപ്പെട്ട ഒരു കേന്ദ്ര സർക്കാരാണ് രാജ്യം ഭരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കെ.പി തോമസ് ബാലേട്ടന്റെ സ്മാരക മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കൽ വേളയിൽ  മാധ്യമങ്ങളോട് സംസാരിക്കവേയാണ് എം.പി നയം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന്റെ പരാജയം ജനം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം മുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ വരെ വിവിധ ആഘാതങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. ജനജീവിതം ദുസഹമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ജനവികാരം ഉയർന്നു വരേണ്ടത് അനിവാര്യമാണെന്നും എം പി അഭിപ്രായപ്പെട്ടു. മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ വളർന്ന് വരേണ്ടത് നാടിന്റെ ആവശ്യമാണെന്നും പി.സന്തോഷ്കുമാർ പറഞ്ഞു.

 റിപ്പോർട്ട്: കെ.ബി. ഉത്തമൻ



Post Top Ad