ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ധേശ പ്രകാരം ആറളം ആദിവാസി മേഖലയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ് അദാലത്ത് സംഘടിപ്പിച്ചത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് അദാലത്ത് നടന്നത്. ആറളം ആദിവാസി മേഖലയിലെ ഏഴാം ബ്ലോക്കിൽ ഹോസ്റ്റൽ കെട്ടിടത്തിൽ വെച്ചാണ് അദാലത്ത് നടന്നത്. കൃഷി, മൃഗസംരക്ഷണം, കെ.എസ് ഇ.ബി. ഫോറസ്റ്റ് എക്സൈസ്, പോലീസ്, വിദ്യാഭ്യാസം, ടി.ആർ ഡി എം. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, തുടങ്ങിയ ഡിപ്പാർട്ട്മെന്റുകൾ പ്രത്യേകമായി കൗണ്ടർ സ്ഥാപിച്ചാണ് പരാതികൾ നോക്കിയത്. അദാലത്ത്. കണ്ണൂർ റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രിൻസ് അബ്രാഹം ഉദ്ഘാടനം ചെയ്യ്തു. ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ, ഇരിട്ടി ഡി വൈ എസ് പി. സജേഷ് വാഴവളപ്പിൽ, ബ്ലോക്ക് മെമ്പർ വി. ശോഭ. വാർഡ് മെമ്പർ മിനി ദിനേശൻ ആറളം പോലീസ് സി.ഐ പി അരുൺ ദാസ്, സി.വി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. നൂറ് കണക്കിന് ആളുകൾ വിവിധ പരാതികളുമായി അദാലത്തിൽ പങ്കടുത്തു.
റിപ്പോർട്ട്: കെ ബി ഉത്തമൻ