വഖഫ് ബോര്‍ഡ് നിയമനത്തില്‍ ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കും; മുഖ്യമന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 21 April 2022

വഖഫ് ബോര്‍ഡ് നിയമനത്തില്‍ ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കും; മുഖ്യമന്ത്രി


വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്ലീം സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് ചര്‍ച്ച ചെയ്ത് ഉചിത തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ്യരായവരെ നിയമിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ സംബന്ധിച്ച് മുസ്ലീം സമുദായ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടണം എന്ന ആവശ്യം ഉയര്‍ന്നു വന്ന ഘട്ടങ്ങളിലൊന്നും എതിര്‍പ്പ് ഉണ്ടായിട്ടില്ല. 2016 ജൂലൈ 19ന് ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗമാണ് പി.എസ്.സി വഴി നിയമനം നടത്തണമെന്ന തീരുമാനം എടുത്തത്. ഈ യോഗത്തിലോ തുടര്‍ന്നുള്ള സമയത്തോ എതിരഭിപ്രായം ഉണ്ടായില്ല. ഗവര്‍ണര്‍ ഒപ്പുവച്ച് നിയമം വന്ന ശേഷമാണ് നിയമനം പി.എസ്.സിക്ക് വിടരുതെന്ന ആവശ്യം ഉയര്‍ന്നത്. സബ്ജക്ട് കമ്മിറ്റി വിഷയം പരിഗണിച്ച വേളയിലും നിയമസഭയില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നപ്പോഴും പി.എസ്.സിക്ക് വിടരുത് എന്ന വാദം ആരും ഉന്നയിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡില്‍ നിലവിലുള്ള താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് 2017 നവംബര്‍ 15ലെ മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്ന വേളയില്‍ തീരുമാനിച്ചത്. ജോലി ചെയ്തു വരുന്നവര്‍ക്ക് സംരക്ഷണം വേണം എന്ന ആവശ്യം മാത്രമാണ് നിയമസഭയിലും ചര്‍ച്ച ചെയ്യുമ്പോള്‍ ഉണ്ടായത്. അതിനാലാണ് നിയമനിര്‍മാണവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം സംഘടനാ നേതാക്കള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ യോഗത്തില്‍ അറിയിച്ചു. 



Post Top Ad