ഐടി മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ ഇരിക്കൂറിൽ വൻ വികസന കുതിപ്പ് ഉണ്ടാവും - ഡോ.ശശി തരൂർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 24 April 2022

ഐടി മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ ഇരിക്കൂറിൽ വൻ വികസന കുതിപ്പ് ഉണ്ടാവും - ഡോ.ശശി തരൂർ


ശ്രീകണ്ഠാപുരം: അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും പുത്തൻതലമുറ ഐടി സംരംഭകരെ വളർത്തിയെടുക്കുകയും ചെയ്യുന്നതിലൂടെ ഇരിക്കൂറിൻ്റെ തൊഴിൽ സംസ്കാരത്തിലും വികസന സങ്കല്പത്തിലും വൻമാറ്റങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർ ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഐടി വിദഗ്ധരുടെ വെർച്ചൽ മീറ്റ് - ടെക്കീസ് മീറ്റ് 2022- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള അഡ്വ.സജീവ് ജോസഫ് എംഎൽഎയുടെ ശ്രമങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.


 


ഇത് കേരളത്തിലെ എല്ലാ നിയമസഭാ അംഗങ്ങൾക്കും അനുകരിക്കാവുന്ന മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജർമ്മനിയിലെ ബർലിൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സംരംഭക അലീന ലോട്ട്ഫുള്ളിനിയ, പ്രശസ്ത സിനിമാ സംവിധായകനും  കാലിഫോർണിയിലെ ഐടി സംരംഭകനുമായ പ്രകാശ് ബാര എന്നിവർ  മുഖ്യാതിഥിയായിരുന്നു. ടെക്സസ് ഐടി ക്ലൗഡ് ഡയറക്ടർ കൃഷ്ണകുമാർ ഇടത്തിൽ, മലബാർ ഇന്നവേഷൻ സോൺ ചെയർമാൻ ഷെലിൻ സഗുണൻ, പ്രാക്ടീസ് ഡയറക്ടർ  സുധീർ മോഹൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഡെവലപ്മെൻറ് കോഡിനേറ്റർ  സൈദ് സവാദ്  തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നയിച്ചു. രാജ്യത്തിൻ്റെ അകത്തും പുറത്തും നിന്നുമായി ഇരുന്നൂറോളം ഐടി വിദഗ്ധർ പരിപാടിയിൽ പങ്കെടുത്തു. 


മട്ടന്നൂർ വിമാനത്താവളത്തിൻ്റെ സാധ്യത പ്രയോജനപ്പെടുത്തി ബാംഗ്ലൂർ, മൈസൂർ മംഗലാപുരം ഐടി ഹബ്ബുകളെയും മലയോര മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും കോർത്തിണക്കി ഒരു ഐടി -ടൂറിസം കോറിഡോർ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു .യു എ.ഇ, യു.എസ്.എ, യു.കെ., സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ഐടി സംരംഭകരെ ഇരിക്കൂറിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾക്ക് രൂപം നല്കും. കൂടാതെ വിദ്യാർഥികളെ ഐടി മേഖലയിലേക്ക് ആകർഷിക്കുന്നതിന് എച്ച് സി എൽ പോലെയുള്ള കമ്പനികളുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂറിൽ ഐടിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക്  മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി ടെക്സാസ് ഐ ടി ക്ലൗഡ് ഡയറക്ടർ കൃഷ്ണകുമാർ ഇടത്തിൽ ചെയർമാനും കണ്ണൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജ് റിട്ടേഡ് പ്രിൻസിപ്പൽ ഡോക്ടർ ടി.ഡി ജോൺ കൺവീനറുമായി സാങ്കേതിക ഉപദേശക സമിതിക്ക് രൂപം നല്കി. ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെർച്ചുവൽ പ്ലാറ്റ്ഫോമിൽ നടത്തിയ മീറ്റിംഗിൽ അഡ്വ.സജീവ് ജോസഫ് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ബ്രദർ.ഡോ.റെജി സ്കറിയ ആശംസ അറിയിച്ചു. ഡോ. ടി. ഡി ജോൺ  സ്വാഗതവും, ഡോ.കെ പി ഗോപിനാഥ് നന്ദിയും രേഖപ്പെടുത്തി.



Post Top Ad