അങ്കമാലി തുറവൂരിൽ വീട്ടമ്മയെ കൃഷിയിടത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് തുറവൂർ കാളിയാർകുളി ചെത്തിമറ്റത്തിൽ സിസിലിയെ വീടിനടുത്തുള്ള കൃഷിയിടത്തിൽ പൊള്ളലേറ്റ് കിടക്കുന്നതായി കണ്ടത്. പോലീസും ഫയർ ഫോഴ്സുമെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,മൂത്ത മകനും കുടുംബത്തിനുമൊപ്പമാണ് സിസലി താമസിച്ചിരുന്നത്. മകനുമായി സ്വത്തുതർക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ഇതാണോ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.