മലയോര ഹൈവേ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 26 April 2022

മലയോര ഹൈവേ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്


മലയോര ഹൈവേ പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗത്തിൽ ഉൾപ്പെടുത്തി നവീകരിച്ച ചാവശ്ശേരി-നടുവനാട്-തലച്ചങ്ങാട്- കുണ്ട്‌തോട്-തില്ലങ്കേരി റോഡിന്റെ ഉദ്ഘാടനം ചാവശ്ശേരിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനത്തിന്റെ കൂടെ തീരദേശഹൈവേയുടെയും മലയോര ഹൈവേയുടെയും പ്രവൃത്തിക്ക് കൂടുതൽ പരിഗണന നൽകിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. മലയോര ഹൈവേ പൂർത്തിയായാൽ മലയോര കാർഷികമേഖലക്ക് പുത്തനുണർവുണ്ടാകും. മലയോര മേഖലയിലെ റോഡുകൾ പരമാവധി അറ്റകുറ്റപ്പണി നടത്തി സുഖയാത്രക്ക് വഴിയൊരുക്കും. കേരളത്തിൽ ഗതാഗത കുരുക്ക് വലിയ പ്രശ്‌നമാണ്. ജനസാന്ദ്രത കൂടുന്നതോടൊപ്പം തന്നെ നിരത്തുകളിൽ വാഹനപ്പെരുപ്പവും വർധിക്കുന്നു. സുഖസഞ്ചാരത്തിന് റോഡ് വികസിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയില്ല. എന്നാൽ റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. 

ഇരിട്ടി നഗരസഭയേയും തില്ലങ്കേരി ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ഇതോടെ ഇരിട്ടി താലൂക്കിലേക്കും ജില്ലാ ആസ്ഥാനത്തേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും.
അഡ്വ. സണ്ണിജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ കെ ശൈലജ ടീച്ചർ എംഎൽഎ മുഖ്യാതിഥിയായി. എക്‌സിക്യൂട്ടീവ് എൻജിനിയർ എം ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ ശ്രീലത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, ഇരിട്ടി നഗരസഭ വൈസ്‌ചെയർമാൻ പി പി ഉസ്മാൻ, തില്ലങ്കേരി പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അണിയേരി ചന്ദ്രൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എ കെ രവീന്ദ്രൻ, കെ സോയ, കെ സുരേഷ്, കൗൺസിലർമാരായ വി ശശി, കെ പി അജേഷ്, വി പുഷ്പ, തില്ലങ്കേരി പഞ്ചായത്ത് അംഗം വി വിമല, നിരത്തുവിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനിയർ ഇ ജി വിശ്വപ്രകാശ്, അസി എക്‌സിക്യൂട്ടീവ് എൻജിനിയർ കെ ആശിഷ്‌കുമാർ എന്നിവർ സംസാരിച്ചു.



Post Top Ad