ജില്ലയിൽ നാളെ പട്ടയമേളകൾ; റവന്യു മന്ത്രി ഉദ്ഘാടനം ചെയ്യും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 22 April 2022

ജില്ലയിൽ നാളെ പട്ടയമേളകൾ; റവന്യു മന്ത്രി ഉദ്ഘാടനം ചെയ്യും


സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നാളെ ജില്ലയിൽ നാലിടത്ത് നടക്കുന്ന ചടങ്ങുകളിലായി അഞ്ച് താലൂക്കുകളിലെ പട്ടയങ്ങൾ വിതരണം ചെയ്യും. റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പട്ടയവിതരണം ഉദ്ഘാടനം ചെയ്യും. കൂത്തുപറമ്പിൽ രാവിലെ 9.30ന് സിറ്റി ഓഡിറ്റോറിയത്തിൽ പട്ടയ വിതരണം നടക്കും. കെ പി മോഹനൻ എംഎൽഎ അധ്യക്ഷനാകും. 500ഓളം പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുന്നത്. തലശ്ശേരി ആർ ആർ ഓഫീസ് വഴി അനുവദിച്ച നൂറിൽപരം പട്ടയങ്ങളും പ്രത്യേക കൗണ്ടർ വഴി അപേക്ഷകർക്ക് നൽകും. ഇരിട്ടി താലൂക്ക് തല പട്ടയമേള രാവിലെ 11.30ന് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. 394 പേർക്കാണ് പട്ടയം വിതരണം ചെയ്യുന്നത്. അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിൽ ഉച്ചക്ക് 2.30 ന് നടക്കുന്ന പട്ടയമേളയിൽ കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിലെ പട്ടയങ്ങൾ വിതരണം ചെയ്യും. കണ്ണൂർ കോർപ്പറേഷൻ അസൈൻമെൻറ് പട്ടയം എട്ട്, ദേവസ്വം പട്ടയം 85 (തളിപ്പറമ്പ് ഡിവിഷൻ 50, കണ്ണൂർ ഡിവിഷൻ 25, തലശ്ശേരി, ഇരിട്ടി 10), ലക്ഷം വീട് പട്ടയം 42 (കണ്ണൂർ താലൂക്ക് 30, തളിപ്പറമ്പ് താലൂക്ക് 12), മിച്ചഭൂമി പട്ടയം ഒന്ന് എന്നിങ്ങനെ 136 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനാകും. പയ്യന്നൂരിൽ വൈകിട്ട് നാല് മണിക്ക് പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 233 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും.




Post Top Ad