തെളിനീര് ഒഴുകും നവകേരളം പദ്ധതി; ഏരുവേശി പഞ്ചായത്ത് തല ശുചീകരണ യജ്ഞത്തിന് തുടക്കമായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Friday, 22 April 2022

തെളിനീര് ഒഴുകും നവകേരളം പദ്ധതി; ഏരുവേശി പഞ്ചായത്ത് തല ശുചീകരണ യജ്ഞത്തിന് തുടക്കമായി


പയ്യാവൂർ: സംസ്ഥാന ഗവൺമെന്റിന്റെ തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഏരുവേശി പഞ്ചായത്ത് തല ശുചീകരണ യജ്ഞത്തിന് ചെമ്പേരി പുഴയോരത്ത് എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ തുടക്കം കുറിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ പി ശ്രീധരൻ, വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ, സെക്രട്ടറി റോബർട്ട്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈല ജോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഷൈബി, മെമ്പർമാരായ  പൗളിൻ തോമസ്, ജയശ്രീ ശ്രീധരൻ, രാധാമണി, ജസ്റ്റിൻ തുളുമ്പൻമാക്കൽ, കമലാക്ഷി, അനിലാ ജയിൻ, ഷീജ ഷിബു, അബ്രഹാം കാവനാടിയിൽ, ഹരിത കേരളം മിഷൻ ആർ പി സഹദേവൻ, വിഇഒമാരായ ലിജു  ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, സിഡിഎസ് ചെയർപേഴ്സൺ സൂസമ്മ എന്നിവർ പ്രസംഗിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് പഞ്ചായത്ത് തല  ജലസഭയും, ജലനടത്തവും നടത്തി. എരുവേശി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ തോടുകളും പുഴകളും നീർച്ചാലുകളും കൈത്തോടുകളും ഏപ്രിൽ 30 നുള്ളിൽ ശുചീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. എല്ലാ വാർഡിലും തൊഴിലുറപ്പ്  തൊഴിലാളികളെയും കുടുംബശ്രീ പ്രവർത്തകരെയും ഹരിതകർമസേനാംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വാർഡ് തല ജലസഭ രൂപീകരിച്ചു കഴിഞ്ഞു. ഈ കമ്മറ്റിക്ക് അംഗനവാടി ടീച്ചർമാർ ആശാവർക്കർമാർ വാർഡ് മെമ്പർമാർ എഡിഎസ് ചെയർപേഴ്സൺ മാർ, ആരോഗ്യപ്രവർത്തകർ പോലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥന്മാർ, എന്നിവർ നേതൃത്വം നൽകും. പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള എല്ലാ നീർച്ചാലുകളും ശുചീകരിക്കുന്നതു വഴി ജലസമ്പത്ത് ഉറപ്പാക്കുവാൻ സാധിക്കുമെന്നും, ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ  ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.



Post Top Ad