പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ ബിജെപി പ്രവര്‍ത്തകൻ്റെ വീട്ടിൽ റീത്തും ചന്ദനത്തിരികളും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 26 April 2022

പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ ബിജെപി പ്രവര്‍ത്തകൻ്റെ വീട്ടിൽ റീത്തും ചന്ദനത്തിരികളും


തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം. ഗോപാലപ്പേട്ടയിലെ സുമേഷ് എന്ന മണിയുടെ വീട്ടു വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും വെച്ചത്. ഇന്നലെ അർധ രാത്രിയിലാണ് സംഭവം. വീടിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഓരോ റീത്ത് ആണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെയും കണ്ണൂരിൽ സമാനമായ ഭീഷണി ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം നടത്തിയിട്ടുണ്ട്. സിപിഎം പ്രവർത്തകനായിരുന്ന പുന്നോൽ ഹരിദാസൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സിപിഎം നേതാക്കൾ പരസ്യമായ ഭീഷണി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റീത്ത് വെച്ചത്. കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ പോപ്പുലർ ഫ്രണ്ട് അക്രമത്തിന് സാദ്ധ്യതയുണ്ടെന്ന റൂറൽ എസ്പിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാലക്കാട്ടെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങൾക്ക് സംസ്ഥാന വ്യാപകമായി സിപിഎം ആണ് ഒത്താശ ചെയ്യുന്നതെന്ന ആക്ഷേപം നിലനിൽക്കെയാണ് ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ചിരിക്കുന്നത്.



Post Top Ad