ആദ്യകാല കമ്മ്യൂണിസ്റ്റും കർഷക പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായിരുന്ന കൊന്നയ്യ്ക്കാ മണ്ണിൽ തോമസ് എന്ന ബാലേട്ടന്റെ പേരിൽ സി പി ഐ അമ്പലക്കണ്ടി ബ്രാഞ്ച് കമ്മിറ്റി പണി കഴിപ്പിക്കുന്ന സ്മാരക മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് രാജ്യസഭാ മെമ്പർ അഡ്വ: പി സന്തോഷ് കുമാർ നിർവ്വഹിക്കും. കിസാൻ സഭയുടെ നേതൃത്വത്തിൽ അമ്പലക്കണ്ടി ഭൂമി കർഷകർക്ക് പിടിച്ചു നൽകിയ പ്രവർത്തനങ്ങൾ മുമ്പിൽ നിന്ന് നയിച്ച ആളായിരുന്നു ബാലേട്ടൻ പ്രായമായ ബാലേട്ടനെ നാട്ടുകാർ പ്രായ വ്യത്യാസമില്ലാതെ അപ്പൂപ്പൻ എന്നും സ്നേഹത്തോടെ വിളിച്ചിരുന്നു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം ആനീ രാജയുടെയും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി.ജോസിന്റെയും പിതാവാണ്. സി.പി. ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ മരുമകനാണ്. അമ്പലക്കണ്ടി ഭൂമി കൈയേറ്റ സമയത്ത് കിസാൻ സഭയുടെ പേരിൽ നീക്കി വെച്ച ഭൂമിയിലാണ് സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി ഓഫിസിനായി ബാലേട്ടന്റെ പേരിൽ സ്മാരക മന്ദിരം പണി കഴിപ്പിക്കുന്നത്.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ