നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചിരുന്ന ക്രൈബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്ത്. സർക്കാർ നടപടി നിരാശജനകമാണ്. നടപടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാകുമെന്നും ആനി രാജ ചൂണ്ടിക്കാട്ടി. കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും ആനി രാജ പറഞ്ഞു. നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസും നിർണായക ഘട്ടത്തിൽ നിൽക്കേയാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയത്.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ