'സി.പി.എം പ്രവർത്തകർ പ്രതിയെ സംരക്ഷിച്ചിട്ടില്ല, വീട്ടുടമസ്ഥന് ആർ.എസ്.എസ് അനുകൂല നിലപാട്'; എം.വി ജയരാജൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 23 April 2022

'സി.പി.എം പ്രവർത്തകർ പ്രതിയെ സംരക്ഷിച്ചിട്ടില്ല, വീട്ടുടമസ്ഥന് ആർ.എസ്.എസ് അനുകൂല നിലപാട്'; എം.വി ജയരാജൻ


പുന്നോല്‍ ഹരിദാസ്‌ വധക്കേസിലെ പ്രതി താമസിച്ചത്‌ ആള്‍ത്താമസമില്ലാത്ത വീട്ടിലാണെന്നും സി.പി.എം പ്രവര്‍ത്തകര്‍ പ്രതിയെ സംരക്ഷിച്ചിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വീട്ടുടമസ്ഥന്‌ ആര്‍.എസ്‌.എസ്‌ അനുകൂല നിലപാടാണ്‌. പിന്നെങ്ങനെയാണ്‌ വീട്ടുടമ സി.പി.എം അനുഭാവിയാവുക. പ്രതിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ അറസ്റ്റിലായ രേഷ്മ സഹായിച്ചു. പിണറായി പെരുമ പരിപാടിക്ക്‌ ഇതേ വീട്‌ വാടകയ്ക്കെടുത്തത്‌ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും' അദ്ദേഹം പറഞ്ഞു. പ്രശാന്തിന്‌ സി.പി.എം ബന്ധമില്ല. ഒളിവില്‍ പാര്‍പ്പിച്ചത്‌ ആസൂത്രിതമാണ്‌. സഹായം ചെയ്ത സ്ത്രീ ഭക്ഷണം വരെ ഉണ്ടാക്കി നല്‍കി. ബോംബേറില്‍ പാര്‍ട്ടിക്ക്‌ ബന്ധമില്ല. ഒളിവില്‍ താമസിച്ചത്‌ ശ്രദ്ധയില്‍പ്പെടാത്തതിന്‌ ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രതി പിണറായില്‍ താമസിച്ചതില്‍ ആരെയും കുറ്റപ്പെടുത്താനാകില്ല. കൊലക്കേസിലെ പ്രതിയെ സംരക്ഷിച്ച പി.എം രേഷ്മയുടെ നടപടി ഗാരവമുള്ള കുറ്റമാണെന്നും ഇവരും പ്രതിയും തമ്മിലുള്ള തമ്മിലുള്ള ബന്ധത്തില്‍ അസ്വാഭാവികതയുണ്ടെന്നും' ജയരാജന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. പുന്നോല്‍ ഹരിദാസ്‌ വധക്കേസിലെ പ്രതി നിജില്‍ ദാസിനെ പിടികൂടിയ വീടിന്‌ നേരെയാണ്‌ ഇന്നലെ ബോംബേറുണ്ടായത്‌. പിണറായി പാണ്ട്യാല മുക്കിലെ വീടിന്‌ നേരെയാണ്‌ ഇന്നലെ രാത്രി എട്ടുമണിയോടെ ബോംബേറുണ്ടായത്‌. പുന്നോല്‍ ഹരിദാസ്‌ വധക്കേസിലെ 14൦ പ്രതി നിജില്‍ ദാസിനെ ഇന്നലെയാണ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. വീട്ടുടമസ്ഥാനായ പ്രശാന്തും ഭാര്യ രേഷ്മയുമാണ്‌ നിജിലിന്‌ താമസിക്കാന്‍ സ്ഥലം നല്‍കിയിരുന്നത്‌. തുടര്‍ന്ന്‌ രേഷ്മയെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. പ്രശാന്ത്‌ വിദേശത്താണ്‌. വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകര്‍ത്തശേഷം രണ്ട്‌ ബോംബുകള്‍ എറിഞ്ഞതായാണ്‌ പൊലീസ്‌ പറയുന്നത്‌. വീടിന്‌ പുറത്തുണ്ടായ കസേരകള്‍ കിണനറ്റിലെറിഞ്ഞ നിലയിലാണ്‌. പൊലീസ്‌ സംഘം ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തി ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്‌ സമീപത്താണ്‌ ബോംബെറിഞ്ഞ വീട്‌.



Post Top Ad