പത്തനംതിട്ട: ആദി ദ്രാവിഡ നാഗ ഗോത്ര നാടൻ കലകളെ പരിപോഷിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവ് (മൂല സ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു . തനത് പാര്യമ്പര കലാരൂപമായ കുംഭ പാട്ടിന്റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരത്തിന് നാടൻ കലാസമിതികൾക്കും വിശ്വാസികള്‍ക്കും , പൊതുജനത്തിനും പേരുകൾ നിർദ്ദേശിക്കാം.
വിശദ വിവരങ്ങൾ അയക്കുക. വിലാസം: പ്രസിഡണ്ട് /സെക്രട്ടറി, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) കല്ലേലി (പി ഒ ) കോന്നി, പത്തനംതിട്ട ജില്ല -689691 ഫോൺ: 9447504529. ഇമെയിൽ: kallelykavu@gmail.com