ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം; പങ്കെടുക്കാത്ത അധ്യാപകര്‍ക്ക് എതിരെ വകുപ്പുതല നടപടി ആലോചിക്കുമെന്ന് മന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 28 April 2022

ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം; പങ്കെടുക്കാത്ത അധ്യാപകര്‍ക്ക് എതിരെ വകുപ്പുതല നടപടി ആലോചിക്കുമെന്ന് മന്ത്രി


ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്ക് എതിരെ വകുപ്പുതല നടപടി ആലോചിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഉത്തരസൂചികയില്‍ അപാകത ഇല്ലെന്നും ഒരു വിഭാഗം അധ്യാപകര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായതാണെന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്. ഉത്തരസൂചികയില്‍ കുഴപ്പമൊന്നുമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. തെറ്റിദ്ധാരണമൂലമാണ് അധ്യാപകര്‍ വിട്ടുനിന്നതെന്നും ഇനി അധ്യാപകര്‍ സഹകരിക്കുമെന്നും മന്ത്രി ആവര്‍ത്തിക്കുമ്പോഴും പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്ത് തൈക്കാട്, ആറ്റിങ്ങല്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ നിന്ന് അധ്യാപകര്‍ വിട്ടു നിന്നു. ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് അധ്യാപകരുടെ പ്രതിഷേധം. നടപടിയുണ്ടാകുമെന്ന മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിക്കളഞ്ഞാണ് അധ്യാപകര്‍ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഇന്നും അധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. കോഴിക്കോട്ടും അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കെമിസ്ട്രി പരീക്ഷ മൂല്യ നിര്‍ണ്ണയമാണ് വിവാദമായിരിക്കുന്നത്. ഉത്തരസൂചികയിലെ പിഴവ് മൂലം സംസ്ഥാനത്ത് പലയിടങ്ങളിലും അധ്യാപകര്‍ മൂല്യനിര്‍ണ്ണയം ബഹിഷ്‌കരിച്ചതോടെയാണ് വിവാദം പൊതുശ്രദ്ധയിലേക്ക് വരുന്നത്. വിദഗ്ദരായ അധ്യാപകര്‍ നേരത്തെ തയ്യാറാക്കി ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച ഉത്തര സൂചിക ഒഴിവാക്കിയെന്നും അധ്യാപകര്‍ പറയുന്നു. സംഭവത്തില്‍ അധ്യാപകരുടെ ഗുരുതര വീഴ്ച ഉണ്ടായതായും 12 അധ്യാപര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 



Post Top Ad