സുപ്രസിദ്ധ വാഗ്മിയും അധ്യാപകനുമായ കല്യാട് കെ.സി.പി നമ്പ്യാരുടെ സ്മരണയ്ക്കായി ഇരിട്ടി നൻമ പബ്ലിക് ലൈബ്രറിയിലേക്ക് പുസ്തക ശേഖരം കൈമാറി കുടുംബാംഗങ്ങൾ മാതൃകയായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 22 April 2022

സുപ്രസിദ്ധ വാഗ്മിയും അധ്യാപകനുമായ കല്യാട് കെ.സി.പി നമ്പ്യാരുടെ സ്മരണയ്ക്കായി ഇരിട്ടി നൻമ പബ്ലിക് ലൈബ്രറിയിലേക്ക് പുസ്തക ശേഖരം കൈമാറി കുടുംബാംഗങ്ങൾ മാതൃകയായി


ഇരിട്ടി: അറിയപ്പെടുന്ന വാഗ്മിയും പൊതു പ്രവർത്തകനും റിട്ട. അധ്യാപകനുമായ കല്യാട് കെ.സി.പത്മനാഭൻ നമ്പ്യാരുടെ (കെ.സി.പി നമ്പ്യാർ ) സ്മരണയ്ക്കായി അദ്ദേഹത്തിൻ്റെ പുസ്തക ശേഖരം പൂർണ്ണമായും ഇരിട്ടി നൻമ പബ്ലിക് ലൈബ്രറിയിലേക്ക്  കൈമാറി കുടുംബാംഗങ്ങൾ മാതൃകയായി. കല്യാട് എ.യു പി സ്ക്കൂൾ റിട്ട. അധ്യാപകനും അറിയപ്പെടുന്ന പ്രഭാഷകനും സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന കല്ലാട് രാം നിവാസിൽ പരേതനായ കെ.സി.പത്മനാഭൻ നമ്പ്യാരുടെ സ്മരണയ്ക്കായാണ് അദ്ദേഹത്തിൻ്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ശ്യാമള ടീച്ചർ, മകനും ബംഗലുരുവിൽ ഐ.ടി.ഉദ്യോഗസ്ഥനുമായ വിവേക് എന്നിവർ ചേർന്ന്

വിശ്വ സാഹിത്യകാരൻമ്മാരുടെ അപൂർവ്വ സാഹിത്യ സൃഷ്ടികളടങ്ങിയ  പുസ്തശേഖരം പൂർണ്ണമായും നൻമ പബ്ലിക് ലൈബ്രറിയിലേക്ക് കൈമാറിയത്. "ലക്ഷ്യം ലക്ഷം പുസ്തക ശേഖരണത്തിൻ്റെ ഭാഗമായി ലോക പുസ്തകദിനത്തിൽ  കല്യാട് രാം നിവാസിൽ വെച്ചു നടന്ന ചടങ്ങിൽ ശ്യാമള ടീച്ചറും മകൻ വിവേകും കെ.സി.പി നമ്പ്യാരുടെ പുസ്തക ശേഖരം നൻമ ഭാരവാഹികളായ  വി.പി.സതീശൻ, വി.എം.നാരായണൻ, ഹരീന്ദ്രൻ പുതുശേരി, എന്നിവർക്ക് കൈമാറി.



Post Top Ad