കാസർകോട്: ചെറുവത്തൂർ, മട്ടലായിയിൽ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 21 പേർക്ക് പരിക്ക്. ഒരു കുട്ടി ഉൾപ്പെടെ നാല് പേർക്ക് സാരമായി പരിക്കേറ്റു. ദേശീയ പാതയിൽ ടെക്നിക്കൽ ഹൈസ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. കണ്ണൂർ- കാസർകോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ചെറുവത്തൂരിലെയും പയ്യന്നൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Wednesday 4 May 2022
Home
Unlabelled
കാസർകോട്ട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; 21 പേർക്ക് പരിക്ക്

About We One Kerala
We One Kerala