ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മുസ്ലിംകൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Tuesday, 3 May 2022

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മുസ്ലിംകൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു


ആത്മനിയന്തണത്തിലൂടെ മനസും ശരീരവും ധന്യമാക്കി റമദാനിലെ :30 ദിവസത്തെ വ്രതം പൂർത്തിയാക്കി ഇസ്ലാം മതവിശ്വാസി സമൂഹം ഇന്ന് ചെറിയ പെരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. പ്രതചൈതന്യത്തിൻ്റെ ഊർജ്ജ പ്രവാഹത്തിൽ തക്ബീർ ധ്വനികൾ ഉരുവിട്ടും പരസ്പരം ആശ്ലേഷിച്ചും ആശംസകൾ നേർന്നുമാണ് മുസ്ലിം സമൂഹം ഈദുൽ ഫിത്തർ സ്നേഹം കൈമാറിയത്. കൊവിഡ്നിയത്രത്തങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷവും റമദാനും പെരുന്നാളും വീടുകളിൽ ഒതുങ്ങിപ്പോയിരുന്നു. എന്നാൽ മഹാമാരിയുടെ ഭീതി വിട്ടൊഴിഞ്ഞതിനാൽ ഇത്തവണ പെരുന്നാൾ ആഘോഷത്തിന് പത്തരമാറ്റാണ്. കൊ വിഡ് അടച്ചിടലിനു ശേഷം വിശ്വാസികൾ ഇന്ന് അത്തറിൻ്റെ സുഗന്ധത്തിൽ പുതു കോടിയണിഞ്ഞ് ഈ ദുഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്ക്കാരത്തിന് വിശ്വാസികൾ കൂട്ടമായി എത്തി. ഈ ദുഗാഹുകളിൽ സ്ത്രീകളും പ്രാർത്ഥനക്ക് എത്തി. വിശുദ്ധ ഖുർആനും സുന്നത്തും മുറുകെ പിടിച്ച് ജീവിതം ചിട്ടപ്പെടുത്തണമെന്നും തീവ്രവാപ്രവർത്തനങ്ങളിൽ നിന്നും ലഹരി വസ്തുക്കളിൽ നിന്നും പൂർണമായും വിട്ടു നിൽക്കാനും വിദ്യ നേടി സമ്പന്നരാകാനും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് ഒറ്റക്കെട്ടാവാനും ഖത്തീബുമാർ വിശ്വാസികളെ ഓർമിപ്പിച്ചു. ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ടിൽ സംയുക്ത ഈദ് ഗാഹ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈദ് ഗാഹിന് ഡോ.ജലീൽ ഒതായിയും എ.എം.ഐ ഗ്രൗണ്ടിൽ എൻ.ഷഹബാസും നേതൃത്വം നൽകി. ഇരിക്കൂർപാലം സൈറ്റ് ജുമാ മസ്ജിദിൽ മുബാറക് ബാഖവി അൽ കാസിമി, പെരുവളത്ത് പറമ്പ് റഹ്മാനിയ യതീംഖാന പള്ളിയിൽ അബുൽ അസീസ് ഫൈസി യു' ബ്ലാത്തൂർ ജ്യമാ മസ്ജിദിൽ മൊയ്തീൻ കുട്ടി ദാരിമി യും ആയി പ്പുഴ ജുമാ മസ്ജിദിൽ ഒഴുകൂർ മുഹമ്മദ് ബാഖവിയും പട്ടീൽ മസ്ജിദുൽ ഫത്ത ഹിൽ നദീർ അഹമ്മദ് മദനിയും നമസ്ക്കാരത്തിന് നേതൃത്വം നൽകി.Post Top Ad