സൺഡേ സ്കൂൾ ഡിപ്ലോമ: മരിയയും അന്നയും എലിസബത്തും റാങ്ക് ജേതാക്കൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 4 May 2022

സൺഡേ സ്കൂൾ ഡിപ്ലോമ: മരിയയും അന്നയും എലിസബത്തും റാങ്ക് ജേതാക്കൾ


പയ്യാവൂർ: തലശേരി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം 2021-2022 പ്രവർത്തനവർഷത്തിൽ പന്ത്രണ്ടാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ സൺഡേ സ്കൂൾ ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തലശേരി സന്ദേശ്ഭവനിൽ നടന്ന ചടങ്ങിൽ തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണ് ഫലം പ്രഖ്യാപിച്ചത്. 216 സൺഡേ സ്കൂളുകളിലെ കുട്ടികൾക്കായി നടത്തിയ ഡിപ്ലോമ പരീക്ഷയിൽ മരിയ ( ഡോണ മാത്യു ) കിഴുചിറ, പുന്നക്കുന്ന് ഒന്നാം റാങ്കിനും അന്ന ( റോസ്ബെൽ അന്ന തോമസ് ) കൊക്കാട്ട്, പേരാവൂർ രണ്ടാം റാങ്കിനും എലിസബത്ത് ( അലീഷ മൈക്കിൾ ) വയലിൽ, നീലേശ്വരം മൂന്നാം റാങ്കിനും അർഹരായി. 151 സൺഡേ സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 3514 കുട്ടികൾ പങ്കെടുത്ത ഡിപ്ലോമ പരീക്ഷയിൽ 3397 കുട്ടികൾ ഡിപ്ലോമയ്ക്കും 117 കുട്ടികൾ കോഴ്സ് സർട്ടിഫിക്കറ്റിനും അർഹരായെന്ന് അതിരൂപത വിശ്വാസപരിശീലന ഡയറക്ടർ റവ. ഡോ. ജേക്കബ് വെണ്ണായിപ്പിള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് വടക്കേപറമ്പിൽ എന്നിവർ അറിയിച്ചു. ഫലപ്രഖ്യാപന ചടങ്ങിൽ റവ. ഡോ. തോമാസ് കൊച്ചുകരോട്ട്, റവ. ഡോ. ജോജി കാക്കരമറ്റത്തിൽ, റവ. ഡോ. ടോം ഓലിക്കരോട്ട്, ഫാ. ജോർജ് പുതുമന, ഫാ. സെബാസ്റ്റ്യൻ ഇട്ടിയപ്പാറ, ഫാ. ജോസഫ് വടക്കേപറമ്പിൽ, സിസ്റ്റർ റോസിലിയ എൻഎസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Post Top Ad