മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് കണ്ണൂർ ജില്ലാ ഓംബുഡ്സ്മാൻ പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിംഗ് നടത്തി. ഓംബുഡ്സ്മാൻ വി.പി സുകുമാരൻ ആണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ സ്വീകരിച്ചത്. പദ്ധതി നിർവഹണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ യോഗവും വിളിച്ചു ചേർത്ത് നിർദ്ദേശങ്ങൾ നൽകി. ചൊക്ലി, കതിരൂർ, മൊകേരി, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തുകളിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിശോധിക്കുന്നതിനാണ് സിറ്റിങ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രമേശ് കണ്ടോത്ത്, കെ.പി ശശിധരൻ, ബി.ഡി.ഒ ടി.വി സുഭാഷ്, ജോയിൻറ് ബി ഡി ഒ കെ.സീമ, ജി.ഇ.ഒ അനു അജയൻ, അക്കൗണ്ടൻ്റ് കെ.കെ ബിനീഷ് എന്നിവർ സംബന്ധിച്ചു.