മാഹിയിൽ നിന്നു കേരളത്തിലെ പമ്പുകളിലേക്ക് ഇന്ധനക്കടത്തു വ്യാപകം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 5 May 2022

മാഹിയിൽ നിന്നു കേരളത്തിലെ പമ്പുകളിലേക്ക് ഇന്ധനക്കടത്തു വ്യാപകം


പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല​ക്കു​റ​വു​ള്ള മാ​ഹി​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ദി​നം പ്ര​തി ക​ട​ത്തു​ന്ന​ത് കോ​ടി​ക​ളു​ടെ ഇ​ന്ധ​നം. മാ​ഹി, പ​ള്ളൂ​ര്‍, പ​ന്ത​ക്ക​ല്‍ മേ​ഖ​ല​ക​ളി​ലെ പമ്പു​ക​ളി​ല്‍ നി​ന്നും ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ലാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ല്‍ പെ​ട്രോ​ളും ഡീ​സ​ലും ക​ട​ത്തു​ന്ന​ത്. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേ​ക്കാ​ണ് വ​ന്‍​തോ​തി​ല്‍ നി​കു​തി വെ​ട്ടി​ച്ചു​ള്ള ഇ​ന്ധ​ന​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​ത്. നി​കു​തി ഇ​ള​വോ​ടു കൂ​ടി മാ​ഹി​യി​ലെ പമ്പു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന ഇ​ന്ധ​നം രാ​ത്രി​യി​ല്‍ പമ്പു​ക​ളി​ലെ സം​ഭ​ര​ണ ടാ​ങ്കു​ക​ളി​ല്‍ നി​ന്ന് നേ​രി​ട്ട് ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ലേ​ക്ക് മോ​ട്ടോ​ര്‍ വ​ച്ച്‌ അ​ടി​ച്ചു ക​യ​റ്റി​യാ​ണ് ക​ട​ത്ത്. വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യ​ങ്ങ​ളി​ല്‍ ഇ​ന്ധ​ന ടാ​ങ്ക​റു​ക​ളെ സാ​ധാ​ര​ണ പ​രി​ശോ​ധി​ക്കാ​തെ ക​ട​ത്തി വി​ടു​ന്ന​ത് മു​ത​ലെ​ടു​ത്താ​ണ് ഇ​ന്ധ​ന ക്ക​ട​ത്ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ടാ​ങ്ക​റു​ക​ളി​ല്‍ മാ​ഹി മേ​ഖ​ല​യി​ലെ പമ്പു​ക​ളി​ല്‍ എ​ത്തി​ച്ച പെ​ട്രോ​ളും ഡീ​സ​ലും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ തീ​രു​ന്ന​തു സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​ത്. ഇ​ന്ധ​നം ക​ട​ത്താ​നു​പ​ക​യോ​ഗി​ക്കു​ന്ന ടാ​ങ്ക​റു​ക​ള്‍ രാ​ത്രി​ക​ളി​ല്‍ പമ്പി​ലെ​ത്തു​ന്ന​തോ​ടെ പമ്പു​ക​ള്‍​ക്കു മു​ന്നി​ല്‍ നോ ​സ്റ്റോ​ക്ക് ബോ​ര്‍​ഡു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ലൈ​റ്റു​ക​ള്‍ ഓ​ഫാ​ക്കു​ക​യും ചെ​യ്യും. തു​ട​ര്‍​ന്ന് പമ്പി​ലെ സം​ഭ​ര​ണ ടാ​ങ്കു​ക​ളി​ല്‍ നി​ന്ന് മോ​ട്ടോ​ര്‍ വ​ച്ച്‌ ഇ​ന്ധം നേ​രി​ട്ട് ടാ​ങ്ക​റു​ക​ളി​ലേ​ക്ക് നി​റ​യ്ക്കും. പെ​ട്രോ​ളി​ന് മാ​ഹി​യി​ല്‍ കേ​ര​ള​ത്തേ​ക്കാ​ള്‍ 13 രൂ​പ 33 പൈ​സ​യും ഡീ​സ​ലി​ന് 11.94 പൈ​സ​യും കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ധ​ന​ക്ക​ട​ത്ത് ന​ട​ക്കു​ന്ന​ത്. ദി​വ​സ​വും ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി ടാ​ങ്ക​റു​ക​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഇ​തു​വ​ഴി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. കാ​നു​ക​ളി​ല്‍ പെ​ട്രോ​ള്‍ ക​ട​ത്തു​ന്ന ചെ​റു​സം​ഘ​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ല്‍ സ​ജീ​വ​മാ​ണ്. പെ​ട്രോ​ള്‍ ക​ട​ത്തു​ന്ന സം​ഘ​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ പ്ര​ത്യേ​ക ഗു​ണ്ടാ സം​ഘ​ങ്ങ​ളും രം​ഗ​ത്തു​ണ്ട്. മ​ദ്യ​ക്ക​ട​ത്തി​നും കോ​ഴി​ക്ക​ട​ത്തി​നും പി​ന്നാ​ലെ​യാ​ണ് പെ​ട്രോ​ള്‍ മാ​ഫി​യ​യും ഇ​പ്പോ​ള്‍ സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്.



Post Top Ad