ഇരിട്ടി: പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിലും ബൈക്കിലുമിടിച്ച് ഒരാൾക്ക് പരിക്കേറ്റു. മീത്തലെ പുന്നാട് സ്വദേശി ഓട്ടോഡ്രൈവർ ശ്രീരാജിനാണ് പരിക്കേറ്റത്. മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡിന്റെ എതിർദിശയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിലാണ് ആദ്യമിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു. തുടർന്ന് കാർ ബൈക്കിലും ഇടിക്കുകയായിരുന്നു. നിർത്തിയിട്ട ഓട്ടോറിക്ഷയിലിരുന്ന ഫോൺ ചെയ്യുകയായിരുന്നു ശ്രീരാജ്. ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.