ഏരുവേശി വില്ലേജ് ഓഫീസ്: സ്ഥലത്തിൻ്റെ ആധാരം കൈമാറി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 5 May 2022

ഏരുവേശി വില്ലേജ് ഓഫീസ്: സ്ഥലത്തിൻ്റെ ആധാരം കൈമാറി


പയ്യാവൂർ: പൊതുജനങ്ങളുടെ സൗകര്യാർത്ഥം ചെമ്പേരി ടൗണിനു സമീപത്തേക്ക് മാറ്റി സ്ഥാപിക്കുന്ന ഏരുവേശി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാൻ സൗജന്യമായി ലഭിച്ച സ്ഥലത്തിൻ്റെ ആധാരം കൈമാറുന്ന ചടങ്ങ് ഏരുവേശി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. കണ്ണൂർ ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ഥലം സംഭാവന ചെയ്ത ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റ കുടുംബാംഗമായ പുളിയ്ക്കൽ സാജു-ലിസി ദമ്പതികൾ സ്ഥലത്തിൻ്റെ ആധാരം  കളക്ടർക്ക് കൈമാറി. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടെസി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസർ പി.കെ.വിനീഷ് ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ബിജോയ് മാത്യു, വിവിധ സ്ഥിരംസമിതി അധ്യക്ഷരായ ഷൈല ജോയ്, മോഹനൻ മൂത്തേടൻ, മിനി ഷൈബി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസ് പരത്തനാൽ, സിപിഎം ലോക്കൽ സെക്രട്ടറി കെ.പി.ദിലീപൻ, ബിജെപി മണ്ഡലം പ്രസിഡൻ്റ് അജികുമാർ കരിയിൽ, കെവിവിഇഎസ് ചെമ്പേരി യൂണിറ്റ് പ്രസിഡൻറ് സാബു മണിമല, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു. വില്ലേജ് ഓഫീസിന് സ്ഥലം ദാനമായി നൽകിയ പുളിക്കൽ സാജു-ലിസി ദമ്പതികളെ ചെമ്പേരി ഫൊറോന വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഷാളണിയിച്ച്  അനുമോദിച്ചു. കളക്ടറും
പഞ്ചായത്ത് പ്രസിഡൻ്റും ചേർന്ന് ദമ്പതികൾക്ക് മൊമെൻ്റോ സമ്മാനിച്ചു. 




Post Top Ad