കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; വിപണി വിലയില്‍ ഡീസല്‍ നല്‍കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 5 May 2022

കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; വിപണി വിലയില്‍ ഡീസല്‍ നല്‍കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി


രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. വിപണി വിലയില്‍ ഡീസല്‍ നല്‍കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. റീട്ടെയ്ല്‍ കമ്പനികള്‍ക്ക് നല്‍കുന്ന അതേ നിരക്കില്‍ കെഎസ്ആര്‍ടിസിക്കും ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് നടപടി. റീട്ടെയ്ല്‍ കമ്പനികള്‍ക്ക് നല്‍കുന്ന നിരക്കില്‍ ഇന്ധനം നല്‍കാന്‍ എണ്ണവിതരണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബള്‍ക്ക് യൂസര്‍ എന്ന പേരില്‍ ഡീസല്‍ ലിറ്ററിന് 120 രൂപയിലധികമാണ് എണ്ണ വിതരണ കമ്പനികള്‍ ഈടാക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് കെഎസ്ആര്‍ടിസിക്ക അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ഇതേ തുടര്‍ന്ന ഇനി ഡീസലിന് കെഎസ്ആര്‍ടിസിക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരും.



Post Top Ad