കോട്ടക്കൽ മേഖലയുടെ ചരിത്രത്തിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടക്കൽ ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 5 May 2022

കോട്ടക്കൽ മേഖലയുടെ ചരിത്രത്തിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടക്കൽ ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു


കോട്ടക്കൽ: കോട്ടക്കൽ മേഖലയുടെ ചരിത്രത്തിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തീകരിച്ചു. ഉത്തര കേരളത്തിന്റെ ആതുരസേവന മേഖലയുടെ കേന്ദ്രം എന്ന നിലയിലേക്കുള്ള കോട്ടക്കലിന്റെ വളർച്ചയിൽ നിർണ്ണായകമായാണ് അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തീകരിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ആതുര സേവന ശൃംഖലകളിലൊന്നായ ആസ്റ്റർ ഹോസ്പിറ്റലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രദ്ധേയമായ സ്ഥാപനമാണ് കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. അതീവ ​ഗുരുതരമായ വൃക്കരോ​ഗവുമായെത്തിയ തൃശ്ശൂർ സ്വദേശിയായ 53 വയസ്സുകാരനാണ് കോട്ടക്കൽ ആസ്റ്റർ മിംസിൽ വിജയകരമായി വൃക്കമാറ്റിവെക്കലിന് വിധേയനായത്. കോഴിക്കോട് ആസ്റ്റർ മിംസിലേയും കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലേയും വൃക്കമാറ്റിവെക്കൽ സെന്ററുകളുടെ തുടർച്ചയായാണ് മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ വൃക്കമാറ്റിവെക്കൽ സെന്റർ ആരംഭിച്ചത്. ലോകോത്തരമായ ചികിത്സാ സംവിധാനങ്ങളുടെ ലഭ്യതയും പ്ര​ഗത്ഭരായ ഡോക്ടർമാരുടെ സാന്നിദ്ധ്യവും ഉറപ്പ് വരുത്തുമ്പോഴും സമാന മേഖലയിൽ താരതമ്യേന ഏവർക്കും പ്രാപ്യമായ രീതിയിലുള്ള ചികിത്സാ നിരക്ക് മാത്രമേ കോട്ടക്കൽ ആസ്റ്റർ മിംസിൽ ഈടാക്കുന്നുള്ളൂ എന്നതും സവിശേഷതയാണ്. വൃക്കമാറ്റിവെക്കലിന് ആവശ്യമായി വരുന്ന ഉയർന്ന ചികിത്സാ ചെലവ് താങ്ങുവാൻ സാധിക്കാതെ ആശങ്കയിലായ കുടുംബങ്ങൾക്ക് ഇത് ആശ്വാസകരവുമാണ്. മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, ആസ്റ്റർ ഡി എം ഫൗണ്ടേഷൻ എന്നിവയുടെ സഹായത്തോടെയാണ് കുറഞ്ഞ നിരക്കിലുള്ള ചികിത്സാ സംവിധാനങ്ങൾ യാഥാർത്ഥ്യമാക്കുന്നത് എന്ന് ആസ്റ്റർ ഹോസ്പിറ്റലുകളുടെ കേരള & ഒമാൻ റീജ്യണൽ ഹെഡ്  ഫർഹാൻ യാസിൻ പറഞ്ഞു. വൃക്കമാറ്റിവെക്കലുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് കോട്ടക്കൽ ആസ്റ്റർ മിംസിൽ സജ്ജീകരിച്ചിരിക്കുന്നത് എന്ന് ഡോ. രഞ്ജിത്ത് നാരായണൻ (സീനിയർ കൺസൽട്ടന്റ് നെഫ്രോളജി) പറഞ്ഞു. വിവിധ ചികിത്സാ വിഭാ​ഗങ്ങളുടെ പരസ്പര സഹകരണവും കൂട്ടായ്മയുമാണ് ഈ മികച്ച വിജയത്തിന് കാരണമായിത്തീർന്നതെന്ന് ഡോ. സജീഷ് ശിവദാസ് (കൺസൽട്ടന്റ്, നെഫ്രോളജി) പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ഡോ. രവികുമാർ കരുണാകരൻ (ഹെഡ്, യൂറോളജി & റിനൽ ട്രാൻസ്പ്ലാന്റ്), ഡോ. സുർദാസ് (സീനിയർ കൺസൽട്ടന്റ് റിനൽ ട്രാൻസ്പ്ലാന്റ്) , ഡോ. രാഹുൽ രവീന്ദ്രൻ (കൺസൾട്ടൻ്റ് യൂറോളജിസ്റ്റ്) എന്നിവർ നേതൃത്വം നൽകി.Post Top Ad