UGC NET 2022 രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 3 May 2022

UGC NET 2022 രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ

 




നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) യുജിസി നെറ്റ് 2022 (UGC NET 2022) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള്‍ ഒരുമിച്ചാണ് നടത്തുക.

താല്‍പ്പര്യമുള്ളവര്‍ക്ക് യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in, nta.ac.in എന്നീ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 20 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

പരീക്ഷാ തീയതി (exam date) എന്‍ടിഎ ഇതുവരെ അറിയിച്ചിട്ടില്ല. എന്നാല്‍ പരീക്ഷ 2022 ജൂണില്‍ നടക്കുമെന്ന് എന്‍ടിഎ ചെയര്‍മാന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സാധാരണയായി വര്‍ഷത്തില്‍ രണ്ട് തവണയാണ് യുജിസി-നെറ്റ് പരീക്ഷ നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ കോവിഡ് 19 പരീക്ഷാ ഷെഡ്യൂളുകളുടെ താളം തെറ്റിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകളും സംയോജിപ്പിച്ച്‌ നടത്താനാണ് യുജിസിയുടെ തീരുമാനം.

യുജിസി നെറ്റ് 2022: എങ്ങനെ അപേക്ഷിക്കാം?

> ഘട്ടം 1: ntanet.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക

>> ഘട്ടം 2: യുജിസി നെറ്റ് ഡിസംബര്‍ 2021/ജൂണ്‍ 2022 രജിസ്‌ട്രേഷന്‍ ( 'UGC NET December 2021/June 2022 registration') എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

>>> ഘട്ടം 3: നിങ്ങളെ ഒരു പുതിയ പേജിലേക്ക് റീഡയറക്‌ട് ചെയ്യും

>>>> ഘട്ടം 4: നിങ്ങളുടെ വ്യക്തിഗത വിശദാംശങ്ങള്‍ പൂരിപ്പിച്ച്‌ രജിസ്റ്റര്‍ ചെയ്യുക

>>>>> ഘട്ടം 5: പുതുതായി ഉണ്ടാക്കിയ രജിസ്‌ട്രേഷന്‍ നമ്ബര്‍ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക

>>>>>> ഘട്ടം 6: ഫോം പൂരിപ്പിക്കുക, ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക

>>>>>>> ഘട്ടം 7: പരീക്ഷാ ഫീസ് അടയ്ക്കുക


യുജിസി നെറ്റ് 2022: അപേക്ഷാ ഫീസ്

യുജിസി നെറ്റ് 2022 പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള വിന്‍ഡോ ഇതിനകം തുറന്നിട്ടുണ്ട്. മെയ് 20 രാത്രി 11:30 വരെ നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഈ തീയതിയ്ക്ക് ശേഷം അപേക്ഷിക്കുന്നവര്‍ ലേറ്റ് ഫീ അടയ്‌ക്കേണ്ടതുണ്ട്. മെയ് 30 വൈകുന്നേരം 5 മണി വരെയാണ് ലേറ്റ് ഫീ അടച്ച്‌ അപേക്ഷിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം. അപേക്ഷകര്‍ക്ക് അപേക്ഷാ ഫോമില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള തിരുത്തല്‍ വിന്‍ഡോ മെയ് 21 മുതല്‍ മെയ് 23 വരെ ലഭ്യമാകും.

ജനറല്‍ വിഭാഗത്തിന് 1100 രൂപയാണ് അപേക്ഷാ ഫീസ്. ജനറല്‍-ഇഡബ്ല്യുഎസ്, ഒബിസി-എന്‍സിഎല്‍ എന്നീ വിഭാഗക്കാര്‍ക്ക് 550 രൂപയും എസ്‌സി, എസ്ടി, പിഡബ്ല്യുഡി, തേര്‍ഡ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 275 രൂപയുമാണ് ഫീസ്.

ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ഷിപ്പ്, ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പ് അല്ലെങ്കില്‍ ഇവ രണ്ടിനുമുള്ള ഇന്ത്യന്‍ പൗരന്മാരുടെ യോഗ്യത നിര്‍ണ്ണയിക്കാന്‍ എല്ലാ വര്‍ഷവും യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നടത്താറുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിത മോഡില്‍ ആയിരിക്കും പരീക്ഷ നടത്തുക. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെയും. 82 വിഷയങ്ങളിലാണ് പരീക്ഷ നടക്കുക.



Post Top Ad