ശ്രീകണ്ഠപുരം: ഒരുമാസം നീണ്ടുനിൽക്കുന്ന മുസ്ലിം ലീഗ് ശ്രീകണ്ഠപുരം മുൻസിപ്പൽ
സംഘടനാ ശാക്തീകരണ ക്യാമ്പയിന് തുടക്കമായി. ആദ്യ പരിപാടിയായി നിടിയങ്ങ ബാങ്ക് ഹാളിൽ മുസ്ലിം ലീഗ് വട്ടമേശ സമ്മേളനവും ശിഹാബ് തങ്ങൾ അനുസ്മരണവും ആദ്യം നടന്നു. ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡണ്ട് എൻ പി സിദ്ദീഖ് അധ്യക്ഷത വഹിച്ചു.ടിഎൻ എ ഖാദർ ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. പിടിഎ കോയ മാസ്റ്റർ, കെ സലാഹുദ്ദീൻ, വി പി മുസാൻ, വി പി അബൂബക്കർ ഹാജി, സി അബു മാസ്റ്റർ, സി അബ്ദുള്ള ഹാജി, ഒ വി ഹുസൈൻ ഹാജി, മൂപ്പൻ ഇബ്രാഹീം, സി അബൂബക്കർ, വി പി അബു, എ പി പക്കർ ഹാജി, കെ എം ഹംസ, എ ഇബ്രാഹീം, സുനൈസ് മാസ്റ്റർ, കെ പി മൊയ്തീൻ കുട്ടി ഹാജി, പി എസ് അസീസ്, എപി മർസൂഖ്, എം ബഷീർ, ശംസീർ വയക്കര, കെ സഫീർ ചർച്ചയിൽ പങ്കെടുത്തു.ജനറൽ സിക്രട്ടറി എൻ പി റഷീദ് മാസ്റ്റർ സ്വാഗതവും ട്രഷറർ വി പി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.ക്യാമ്പയിൻ്റ ഭാഗമായി 13 ന് വൈകിട്ട് 4 30 ന് ലീഗ് ഓഫീസിൽ കെ എം സി സി മീറ്റ് നടക്കും.