സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 12 August 2022

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ

 



* എല്ലാ ജില്ലകളിലും ഓർഡർ അനുസരിച്ചുള്ള ദേശീയ പതാക വിതരണം അന്ത്യഘട്ടത്തിൽ

 സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന 'ഹർ ഘർ തിരംഗ' യുടെ ഭാഗമായി കുടുംബശ്രീ ഇന്നുവരെ (12-8-2022) നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ. സംസ്ഥാനത്തെ വിവിധ സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്. ഓഗസ്റ്റ് 12 നകം വിതരണം പൂർത്തിയാക്കണമെന്ന നിർദേശ പ്രകാരം ഓർഡർ നൽകിയ എല്ലാ സ്ഥാപനങ്ങളിലേക്കുമുളള പതാക വിതരണം അന്ത്യഘട്ടത്തിലാണ്.
ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ യുണിറ്റുകൾക്ക് ദേശീയ പതാക നിർമിക്കാനുളള അവസരം കൈവന്നത്. കുടുംബശ്രീക്ക് കീഴിലുള്ള അഞ്ഞൂറിലേറെ തയ്യൽ യൂണിറ്റുകളിൽ നിന്നായി മൂവായിരത്തോളം അംഗങ്ങൾ മുഖേനയായിരുന്നു പതാക നിർമാണം. അതത് തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് ഓർഡർ ലഭിച്ചത്.  
ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവരുടെ പിന്തുണയോടെയാണ് പതാക നിർമാണവും. ഓരോ ജില്ലയിലും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർക്കാണ് ഇതിന്റെ ഏകോപന ചുമതല.  



Post Top Ad