കുളിമുറിയിൽ തലയിടിച്ച് വീണതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്ന അസം റൈഫിൾസ് സുബേദാർ പി.വി ഉല്ലാസ് (48) മരണപ്പെട്ടു. ഷില്ലോങ് സൈനിക ആസ്പത്രിയിൽ ഇന്നലെ രാവിലെയാണ് അന്ത്യം. ദീർഘകാലമായി അസം റൈഫിൾസിൽ സേവനം നടത്തുന്ന ഉല്ലാസ് കഴിഞ്ഞ ഏപ്രിലിൽ അവധിക്ക് നാട്ടിൽ വന്ന് മടങ്ങിയതായിരുന്നു. ധർമശാല 'നിഫ്റ്റി’ന് സമീപത്തെ ഏരുമ്മൽ അപ്പ നായരുടെയും പുത്തൻ വീട്ടിൽ പുഷ്പവല്ലിയുടെയും മകനാണ്. ഭാര്യ: സിമി ഉല്ലാസ്. മകൾ: ലക്ഷ്മി നന്ദ (ബിരുദ വിദ്യാർഥിനി, പയ്യന്നൂർ കോളേജ്). സഹോദരങ്ങൾ: റീത്ത സുരേശൻ (അലവിൽ), ഉമേഷ് (കുവൈത്ത്). ഭൗതികശരീരം ഇന്ന് വൈകുന്നേരം കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് സൈനികരുടെ അകമ്പടിയോടെ കടമ്പേരിയിലെ വീട്ടിൽ എത്തിക്കും. പൂർണ സൈനിക ബഹുമതികളോടെ വൈകുന്നേരം അഞ്ച് മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.