ഇരിക്കൂർ: ജീവിത വഴികാട്ടികളായ അദ്ധ്യാപകർക്ക് സ്നേഹാദരങ്ങളർപ്പിച്ച്ഇരിക്കൂർ ഗവ. ഹൈസ്ക്കൂൾ 1989 - 90 എസ്എസ്എൽസി ബാച്ച് ഫാമിലി കൂട്ടായ്മയായ നൈന്റീൻ നൈന്റി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'ഗുരുക്കളെ തേടി - ഡോർ ടു ഡോർ യാത്രക്ക്' തുടക്കം കുറിച്ചു. ഇരിക്കൂർ ഹൈസ്ക്കൂളിൽ ദീർഘകാലം മാത് സ് അദ്ധ്യാപികയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ലീലാമ്മ ടീച്ചറുടെ വസതിയിലേക്കാണ് ആദ്യ യാത്ര. തന്റെ സ്വതസിദ്ധമായ അദ്ധ്യാപന പാടവം കൊണ്ട് ശിഷ്യഗണങ്ങളുടെ ഹൃദയങ്ങളിൽ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച ലീലാമ്മ ടീച്ചർ 2000 ത്തിലാണ് അദ്ധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചത്. പടിയൂരിനടുത്ത് പെരുവം പറമ്പിലെ മുണ്ടക്കൽ ഹൗസിൽ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. നൈന്റീൻ നൈന്റി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എൻ.എം ശഫീഖ് പൊന്നാടയണിയിച്ച് ടീച്ചറെ ആദരിച്ചു. ഫൗണ്ടേഷൻ ട്രഷറർ കെ. സഹീദ് , വൈസ് പ്രസിഡണ്ട് ശുഐബ് , പ്രവാസി കോഡിനേറ്റർ ടി.നൗഫൽ, വർക്കിംഗ് കമ്മറ്റി മെമ്പർമാരായ എൻ.വി റഫീഖ്, ഹരീന്ദ്രൻ എന്നിവർ സംബന്ധിച്ചു.