ഹർ ഘർ തിരംഗ: ഖാദിയിൽ ഒരുങ്ങുന്നത് മൂവായിരം ദേശീയ പതാകകൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 5 August 2022

ഹർ ഘർ തിരംഗ: ഖാദിയിൽ ഒരുങ്ങുന്നത് മൂവായിരം ദേശീയ പതാകകൾ


ആസാദി കാ അമൃത് മഹോത്സവ് 'ഹർ ഘർ തിരംഗ'  ആഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിത്തുണിയിൽ പയ്യന്നൂരിൽ ഒരുങ്ങുന്നത് മൂവായിരത്തിലേറെ ദേശീയപതാകകൾ. കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്ര സാക്ഷിയായ പയ്യന്നൂരിലെ ഖാദി കേന്ദ്രത്തിലാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ത്രിവർണ്ണ പതാകകൾ ഒരുക്കുന്നത്. 'ഹർ ഘർ തിരംഗ' യുടെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ത്രിവർണ പതാക ഉയരും. ഇതിനുള്ള പതാകകളുടെ നിർമ്മാണമാണ് പയ്യന്നൂർ ഖാദിയുടെ ഗാർമെന്റ് യൂണിറ്റിൽ   ആരംഭിച്ചത്.  ആദ്യഘട്ടത്തിൽ മൂവായിരം പതാകകളാണ് നിർമിക്കുക. ഖാദി നെയ്ത്ത് കേന്ദ്രങ്ങളിൽ നെയ്‌തെടുക്കുന്ന കോറത്തുണിയിലാണ് ദേശീയ പതാകകൾ ഒരുങ്ങുന്നത്. മൂന്ന് നിറങ്ങളിലുമുള്ള ആയിരം മീറ്റർ വീതം തുണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. 90 സെന്റിമീറ്റർ നീളത്തിലും 60 സെന്റിമീറ്റർ വീതിയിലുമുള്ള പതാകകളാണ് തയ്യാറാക്കുന്നത്.  ഖാദി രീതിയിൽ നിറം നൽകിയ  കുങ്കുമ, ശുഭ്ര, ഹരിതവർണ്ണങ്ങളിലുള്ള തുണികൾ  90 ഃ 20  അളവിൽ മുറിച്ചെടുത്ത് വെള്ളത്തുണിയിൽ അശോക ചക്രം സ്‌ക്രീൻ പ്രിൻറിംഗ് വഴി പതിക്കും. തുടർന്ന് മൂന്ന് നിറത്തിലുമുള്ള തുണികൾ ചേർത്ത് തയ്ച്ച് നാടകളും തുന്നിച്ചേർത്ത് ദേശീയ പതാകയാക്കും. 


മെഷീനിൽ തുണികൾ മുറിക്കുന്നതിന് മൂന്ന് പേരും തയ്യൽ യൂണിറ്റിലെ 12 പേരുമാണ് ത്രിവർണ പതാക നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പതാകകൾ തയ്യാറായാൽ ഖാദിഗ്രാമ ബോർഡിന്റെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 35 യൂണിറ്റുകളിലേക്കും വിതരണം ചെയ്യും. നേരത്തെ സ്വാതന്ത്ര്യ  പ്രക്ഷോഭങ്ങളുടെ ഭാഗമായി ദേശീയ പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ വേരൂന്നിയ ഖാദി പ്രസ്ഥാനം 'ഹർ ഘർ തിരംഗ'യ്ക്കായി ദേശീയ പതാക നിർമ്മിച്ച് പഴയ ഓർമ്മകളുടെ ഭാഗമാവുകയാണ്.



Post Top Ad