പായം ഗ്രാമപഞ്ചായത്തിന്റെയും കിളിയന്തറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ എ.കെ.ജി സഹകരണ ആശുപത്രിയുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 August 2022

പായം ഗ്രാമപഞ്ചായത്തിന്റെയും കിളിയന്തറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ എ.കെ.ജി സഹകരണ ആശുപത്രിയുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 


കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് എഴുപതാം  വാർഷികത്തോടനുബന്ധിച്ച് പായം ഗ്രാമപഞ്ചായത്തിന്റെയും കിളിയന്തറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ എ.കെ.ജി സഹകരണ ആശുപത്രിയുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.



 കുന്നോത്ത് സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഹൃദ്രോഗ വിഭാഗം നേത്രരോഗം, ത്വക്ക് രോഗം സംബന്ധമായതും കോവിഡാനന്തര അവശതയുള്ളവർക്കും വിദഗ്ദ പരിശോധനയും പരിചരണവും ജീവിത ശൈലി രോഗ നിർണ്ണയത്തിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. 



മെഗാ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടന ചടങ്ങിന് കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്  അഡ്വ. എൻ.എം. രമേശൻ സ്വാഗതം പറഞ്ഞു. വി. വൺ ന്യൂസ്. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീമതി. പി. രജനി അധ്യക്ഷത വഹിച്ചു.  കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. എ.കെ.ജി ആശുപത്രി മെഡിക്കൽ ഡയറക്ടർ  ഡോ. ബാലകൃഷ്ണ പൊതുവാൾ, മുഖ്യപ്രഭാഷണം നടത്തി. പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എം. വിനോദ് കുമാർ കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് സജി പി. മാത്യു, പ്രമീള. വി,ഷൈജൻ ജേക്കബ് ,സ്മിത രജിത്ത് ,മോഹൻദാസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി  ശ്രീ. എൻ. അശോകൻ  നന്ദി പ്രകാശിപ്പിച്ചു.

we One kerala

We One live tv.

റിപ്പോർട്ട് : അജേഷ് മുണ്ടന്നൂർ



Post Top Ad