സി.പി.എമ്മിൻ്റേത് അസഹിഷ്ണുതയുടെ രാഷ്ട്രീയം: വി.ഡി.സതീശൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 12 August 2022

സി.പി.എമ്മിൻ്റേത് അസഹിഷ്ണുതയുടെ രാഷ്ട്രീയം: വി.ഡി.സതീശൻ

 



മട്ടന്നൂർ: ആവിഷ്കാരസ്വാതന്ത്ര്യത്തിൻ്റെ അപ്പോസ്തലന്മാർ എന്നവകാശപ്പെടുന്ന സി.പി.എം ഇപ്പോൾ അസഹിഷ്ണുതയുടെ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഒരു സിനിമയുടെ പരസ്യവാചകം പോലും സൈബർ പോരാളികളായ സി.പി.എം.കാരുടെ അസഭ്യ വർഷത്തിനിടയാക്കുന്നു. തങ്ങൾക്ക് അഭിമതമല്ലാത്തതെന്തും നഖശിഖാന്തം എതിർക്കുന്ന നശീകരണ രാഷ്ട്രീയത്തിലേക്ക് സി.പി.എം. പോകുമ്പോൾ മനുഷ്യ സ്നേഹത്തിലൂന്നിയ, ജനസേവനത്തിലൂന്നിയ രാഷ്ട്രീയമാണ് യു.ഡി.എഫ്. മുന്നോട്ടുവയ്ക്കുന്നത്. 25 വർഷക്കാലത്തെ സി.പി.എം ദുർഭരണം അവസാനിപ്പിച്ച്  യു.ഡി.എഫിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അദ്ദേഹം മട്ടന്നൂരിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഇന്ത്യക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാക്കിയത് കോൺഗ്രസാണെന്ന് സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ഭാഗമായി ഡി.സി.സി.പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് നയിച്ച ആസാദി കീ ഗൗരവ് പദയാത്രയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

ധീരരായ സ്വാതന്ത്ര്യ സമര പോരാളികളുടെ സമരവും ജീവിതവും നാട് എന്നും സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മട്ടന്നൂരിൽ നടന്ന സമാപന സമ്മേളനത്തിൽ കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷനായിരുന്നു. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, അഡ്വ. ബിന്ദുകൃഷ്ണ, അഡ്വ.സജീവ് ജോസഫ് എം.എൽ.എ.കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ്.ജില്ലാ ചെയർമാൻ പി.ടി.മാത്യു, കൺവീനർ അഡ്വ.അബ്ദുൾ കരീം ചേലേരി, കണ്ണൂർ മേയർ അഡ്വ.ടി.ഒ.മോഹനൻ, നേതാക്കളായ വി.എ.നാരായണൻ, സജീവ് മാറോളി, കെ.സി മുഹമ്മദ് ഫൈസൽ  കെ.സി.വിജയൻ, എൻ.പി.ശ്രീധരൻ,  അൻസാരി തില്ലങ്കേരി വി.മോഹനൻ, ഇ.പി.ശംസുദ്ദീൻ, പി.സുനിൽകുമാർ, മുഹമ്മദ് ബ്ലാത്തൂർ   അഡ്വ.വി.പി.അബ്ദുൾ റഷീദ് സംസാരിച്ചു.



റിജിൽ മാക്കുറ്റി, പി.സി.ഷാജി, ലിസി ജോസഫ്, രജനി രമാനന്ദ്, സുദീപ് ജയിംസ്, വി.ആർ.ഭാസ്കരൻ ,അഡ്വ.റഷീദ് കവ്വായി, ഹരിദാസ് മൊകേരി, ബാബു എളയാവൂർ, ടി.ജയകൃഷ്ണൻ, പി.കെ.സതീശൻ, രജിത്ത് നാറാത്ത്, കെ.സി.ഗണേശൻ, എം.കെ മോഹനൻ, മുഹമ്മദ് ഷമ്മാസ് ,  ബെന്നി തോമസ്, ബേബി തോലാനി, നൗഷാദ് ബ്ളാത്തൂർ, കെ കമൽജിത്ത്, വിനീഷ് ചുളളിയാൻ, സന്ദീപ് പാണപ്പുഴ, പി.കെ.ജനാർദ്ദനൻ, എം.സി. കുഞ്ഞമ്മദ് മാസ്റ്റർ പദയാത്രക്ക് നേതൃത്വം നൽകി.     


13 - 8-2022 ന് ശനിയാഴ്ച കൃത്യം 2.30 ന് പദയാത്ര വളപട്ടണം മന്നയിൽ നിന്നും ആരംഭിച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും സമാപന സമ്മേളനത്തിൽ കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് അഡ്വ. ടി. സിദ്ദീഖ് എം. എൽ. എ  സംബന്ധിക്കുന്നതാണ്



Post Top Ad