കൊളച്ചേരി: സ്കൂള്‍ വിദ്യാര്‍ത്ഥി ഭ്രാന്തന് നായയുടെ കടിയേറ്റ് ചികിത്സയില്‍. കൊളച്ചേരി പറമ്പിലെ ഷാരോണ്‍ ആണ് ഇന്നലെ വൈകീട്ട് നായയുടെ കടിയേറ്റത്. വീട്ടില്‍ നിന്നും സാധനം വാങ്ങാനായി വീട്ടിനടുത്തുള്ള കടയിലേക്ക് സൈക്കിളില്‍ പോകവെ വഴിയില്‍ വച്ചാണ് നായയുടെ കടിയേറ്റത്. ഉടന്‍ തന്നെ ബന്ധുകളും നാട്ടുകാരും ചേര്‍ന്ന് ഷാരോണിനെ കണ്ണൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയില്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. നാടിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി വ്യാപകമാണ്. ഇവയില്‍ ഭ്രാന്തന് നായകളും ഏറെയാണ്.സ്കൂള്‍ കുട്ടികള്‍ക്ക് സമാധാനമായ സ്കൂളില്‍ എത്താന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ് വിവിധയിടങ്ങളില്‍. നായകള്‍ കൂട്ടം കൂട്ടമായി വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച് യാത്രക്കാരെ അക്രമിക്കുന്ന സ്ഥിതിയും ഉണ്ട്. അധികൃതര്‍ ഈ വിഷയത്തില്‍ ജാഗ്രത കാണിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.