തുണ്ടിയിൽ: ശാരീരിക ആരോഗ്യത്തിന് ഉത്തമമായ കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന ഔഷധക്കഞ്ഞി തുണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ തയ്യാറാക്കി. അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ ഔഷധക്കഞ്ഞി കുറുന്തോട്ടി വേര്, കരിങ്കുറിഞ്ഞി, അരിയാർ, ജീരകം, ഉലുവ, അയമോദകം തുടങ്ങിയ ഔഷധങ്ങൾ ചേർത്താണ് തയ്യാറാക്കിയത്. ദശപുഷ്പങ്ങളും നവരഅരിയും ചേർത്ത് തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ റവറന്റ് ഫാദർ തോമസ് കൊച്ചു കരോട്ട് നിർവഹിച്ചു. സൂസമ്മ എൻ.എസ് സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട് തങ്കച്ചൻ കോക്കാട്ട് ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിജോ നന്ദി പറഞ്ഞു.പ്ലാവില കുമ്പിളിൽ ഔഷധക്കഞ്ഞി കോരി കുടിച്ചത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം സമ്മാനിച്ചു.