ചെമ്പേരി: ചെമ്പേരി നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികം സമുചിതമായി ആഘോഷിച്ചു .സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ,ചിത്ര രചനാ മൽസരം, ദേശഭക്തിഗാന മൽസരം തുടങ്ങിയ മൽസരങ്ങൾ സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ സി.ഡി. സജീവ് അധ്യക്ഷത വഹിച്ചു. ഫാ. ജോൺ പൊന്നമ്പേൽ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് ബിനു ആൻറണി, സൗഹൃദ ക്ലബ് കോർഡിനേറ്റർ ടി. ജയശ്രീ എന്നിവർ പ്രസംഗിച്ചു. ഗൈഡ് ക്യാപ്റ്റൻ സലീഷ്യാ റോസ് തോമസ് ഗൈഡ് കമ്പനി ലീഡർ അർച്ചന എലിസബത്ത് എന്നിവർ പ്രസംഗിച്ചു.