ഇരിട്ടി: എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടിയ ഇരിട്ടി സെൻട്രൽ ഐ ടി സി വിദ്യാർത്ഥികളെ അനുമോദിക്കാൻ വിജയോത്സവം സംഘടിപ്പിച്ചു. പാർട്ട് ടൈം കോഴ്സിൽ നൂറ് ശതമാനം വിജയമാണ് നേടിയത്.നിരവധി വിദ്യാർത്ഥികൾ മികച്ച മാർക്കു നേടി. വിജയോത്സവം കെ.നന്ദനൻ ഉദ്ഘാടനം ചെയ്തു.
അലയൻസ് ക്ലബ് ഇൻറർനാഷണൽ സോണൽ ചെയർമാൻ ജെയിംസ് കുര്യൻ ,അനിത ഫ്രാൻസിസ് ,
ഫസ് ലി .എ , തുഷാര ,പി, കുഞ്ഞാലി വി പി എന്നിവർ സംസാരിച്ചു.എൻ എം രത്നാകരൻ സ്വാഗതം പറഞ്ഞു. ടി.പ്രസാദ് അദ്ധ്യക്ഷനായി