ഇരിക്കൂർ: പട്ടാന്നൂർ - കൊളപ്പയിലെ സി.പി.പത്മനാഭൻ മാസ്റ്റർ (72) അന്തരിച്ചു. പരേതനായ ടി.സി. കൃഷ്ണൻ മാസ്റ്ററുടെയും സി.പി.ലക്ഷ്മി അമ്മയുടെയും മകനാണ്. കുയിലൂർ എൽ.പി.സ്കൂൾ മുൻ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ - പി.പി.സുജാത. മക്കൾ - പി.പി.സുശാന്ത് (മലബാർ കാൻസർ സെൻ്റർ തലശ്ശേരി), പി.പി സുധീഷ് (മലേഷ്യ), പി.പി.സുബിന (മമ്പറം)
മരുമക്കൾ - കാവ്യ (ചുണ്ടോൽ ), ജ്യോത്സന (ഏച്ചൂർ), ധനേഷ് (മമ്പറം ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻ്ററി സ്കൂൾ).
സഹോദരങ്ങൾ - സി.പി.മോഹനൻ മാസ്റ്റർ(കൂടാളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്), സി.പി.ഭാനുപ്രകാശ് (കേരള ഗ്രാമീൺ ബാങ്ക്), സി.പി.ലീന (കെ.പി.സി.ഹയർ സെക്കൻ്ററി സ്കൂൾ, പട്ടാന്നൂർ). സംസ്ക്കാരം 06-08-2022 വൈകുന്നേരം 4.30ന് നാലുപെരിയ പഞ്ചായത്ത് ശ്മശാനത്തിൽ. മൃതദേഹം പകൽ 12 മണിമുതൽ കൊളപ്പയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും.