ആസാദി കാ അമൃത മഹോത്സവ് :അമൃത വനങ്ങള്‍ മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 8 August 2022

ആസാദി കാ അമൃത മഹോത്സവ് :അമൃത വനങ്ങള്‍ മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

 



സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഏഴ്  ഇടങ്ങളിലായി  ഒരുക്കുന്ന സ്മൃതിവനങ്ങളുടെ  ഉദ്ഘാടനം ആഗസ്റ്റ് 10 രാവിലെ 11ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. വനംവകുപ്പ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഓരോ സ്ഥലത്തും 75 വൃക്ഷത്തൈകള്‍ വീതമാണ് നട്ടുപിടിപ്പിക്കുന്നത്. ഇവയ്ക്ക് അമൃതവനം  എന്ന പേര് നല്‍കി സംരക്ഷിക്കും. കോന്നി ഡിവിഷനിലെ വാഴപ്പാറ, കോട്ടയം ഡിവിഷനിലെ വെട്ടിക്കാട്, ചാലക്കുടി ഡിവിഷനിലെ നായരങ്ങാടി, പാലക്കാട് ഡിവിഷനിലെ മുട്ടികുളങ്ങര, സൗത്ത് വയനാട് ഡിവിഷനിലെ കുപ്പാടി, കണ്ണൂര്‍ ഡിവിഷനില്‍ ഇരിട്ടി, തിരുവനന്തപുരത്ത് കാര്യവട്ടം എല്‍ എന്‍ സി പി ഇ എന്നിവിടങ്ങളിലാണ് അമൃതവനം ഒരുക്കുന്നത്. വനംവകുപ്പ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍  ഏഴ്  ഇടങ്ങളിലേയും ഉദ്ഘാടനം മന്ത്രി ഓണ്‍ലൈനായാണ് നിര്‍വഹിക്കുക.   ആ സാദികാ അമൃത മഹോത്സവത്തിന്റെ   ഭാഗമായി ജീവനക്കാരുടെ പങ്കാളിത്തത്തോടെ വനംവകുപ്പ് വിവിധ പരിപാടികളും സംഘടിപ്പിക്കും.  ദേശീയോദ്ഗ്രഥന കലാപരിപാടികള്‍, ജീവനക്കാര്‍ക്കുള്ള മത്സരങ്ങള്‍ തുടങ്ങിയവ നടക്കും. മത്സരങ്ങളില്‍ വിജയിച്ച ജീവനക്കാര്‍ക്കുള്ള സമ്മാനദാനവും  മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.  വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് സ്വാഗതം പറയും. അഡീഷണല്‍ പി സി സി എഫ് പുകഴേന്തി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലും. വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഗംഗാ സിംഗ്, പ്രകൃതി ശ്രീവാസ്തവ, ഡി. ജയ പ്രസാദ് , നോയല്‍ തോമസ് , ഇ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍  പങ്കെടുക്കും. തുടര്‍ന്ന് വനംവകുപ്പിലെയും സെക്രട്ടേറിയറ്റിലേയും  ജീവനക്കാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.



Post Top Ad