ബർലിൻ കുഞ്ഞനന്ദൻ നായരുടെ നിര്യാണത്തിൽ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അനുശോചനക്കുറിപ്പ്‌ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 8 August 2022

ബർലിൻ കുഞ്ഞനന്ദൻ നായരുടെ നിര്യാണത്തിൽ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അനുശോചനക്കുറിപ്പ്‌

 ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.  വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ അടുത്ത ദിവസവും അദ്ദേഹവുമായി ദീർഘനേരം നേരിൽ സംസാരിച്ചിരുന്നു. അവസാനകാലം വരെയും രാഷ്ട്രീയകാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന  വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്.

ആഗോളതലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കായി പ്രവർത്തിക്കുവാൻ സാധിച്ച സഖാവാണ് ബർലിൻ. മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞു. ഇഎംഎസ് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോൾ സഖാവിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി.

ബ്ലിറ്റ്സ് ലേഖകനായി പ്രവർത്തിച്ച സഖാവ് ബർലിൻ, സോഷ്യലിസ്റ്റ് ബ്ലോക്കിനെ കുറിച്ച് ലോകത്തെ അറിയിക്കാനായി ദീർഘകാലം കർമ്മനിരതനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവൻ, ജനയുഗം പത്രങ്ങളിലും എഴുതി. ബർലിനിൽ നിന്ന് കുഞ്ഞനന്തൻ നായർ എന്ന പേരിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയതോടെയാണ് ബർലിൻ കുഞ്ഞനന്തൻ നായരായി അറിയപ്പെടാൻ തുടങ്ങിയത്. 

സഖാവിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.\

ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി.  വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ അടുത്ത ദിവസവും അദ്ദേഹവുമായി ദീർഘനേരം നേരിൽ സംസാരിച്ചിരുന്നു. അവസാനകാലം വരെയും രാഷ്ട്രീയകാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന  വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെതെന്നും മന്ത്രി പറഞ്ഞു.Post Top Ad